കോട്ടയം: ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കരുതെന്ന് പ്രമോഷന്‍ ലഭിച്ച നാല് ഡി.ജി.പിമാര്‍.
മുന്‍ സര്‍ക്കാറിന്‍െറ ഉത്തരവ് പുന$പരിശോധിക്കാനുള്ള തീരുമാനത്തില്‍നിന്ന് ആഭ്യന്തര വകുപ്പ് പിന്മാറണമെന്നും അധിക ശമ്പളം നല്‍കിയില്ളെങ്കിലും ഡി.ജി.പി ഗ്രേഡെങ്കിലും നിലനിര്‍ത്തണമെന്നും നാലുപേരും ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി, മുന്‍ ഇന്‍റലിജന്‍സ് മേധാവി എ. ഹേമചന്ദ്രന്‍, തീരസുരക്ഷാസേനാ മേധാവി ബി.എസ്. മുഹമ്മദ് യാസീന്‍, പൊലീസ് പരിശീലന വിഭാഗം മേധാവി രാജേഷ് ദിവാന്‍ എന്നിവരാണ് പ്രമോഷന്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നത്. സ്ഥാനക്കയറ്റം റദ്ദാക്കുന്നത് ഉന്നത ഉദ്യോഗസ്ഥരോടുള്ള അവഗണനയാണെന്നും അവര്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു. അതേസമയം, മുന്‍ സര്‍ക്കാര്‍ നല്‍കിയ പ്രമോഷന്‍ നടപടികള്‍ ചട്ടവിരുദ്ധമായതിനാല്‍ തീരുമാനം പുന$പരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞതായാണ് വിവരം. അടുത്ത ദിവസം തന്നെ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് സൂചന. ഇതോടെയാണ് നാലുപേരും ഒന്നിലേറെ തവണ ചീഫ്സെക്രട്ടറിയോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതിനാല്‍ നാല് എ.ഡി.ജി.പിമാരെ ഡി.ജി.പിമാരാക്കിയത് പിന്‍വലിക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. നാല് എ.ഡി.ജി.പിമാരുടെ പ്രമോഷന്‍ ചട്ടം ലംഘിച്ചായതിനാല്‍ പുന$പരിശോധിക്കണമെന്നും അതിനു ശേഷമേ പൊലീസ് തലപ്പത്തെ അഴിച്ചുപണിയിലെ ആശയക്കുഴപ്പം പരിഹരിക്കാനാകൂവെന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോയും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, വിഷയത്തില്‍ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം തേടിയിട്ടില്ളെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രമോഷന്‍ ലഭിച്ച നാല് ഡി.ജി.പിമാരെയും പിന്തുണക്കുന്ന നിലപാടാണ് ചീഫ് സെക്രട്ടറിയുടേതെന്നാണ് സൂചന.

പ്രമോഷന്‍ നല്‍കിയത് സര്‍ക്കാറാണെന്നും അതില്‍ പ്രമോഷന്‍ ലഭിച്ചവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ളെന്നും ഇനി തീരുമാനം പുന$പരിശോധിക്കുന്നത് ഉചിതമാകില്ളെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിലപാടത്രേ. ഇതേതുടര്‍ന്ന് നാല് ഉദ്യോഗസ്ഥര്‍ക്കും ദോഷം വരാത്തരീതിയില്‍ പ്രശ്നം പരിഹരിക്കാനും സര്‍ക്കാര്‍തലത്തില്‍ നീക്കം ശക്തമാണ്. നിലവില്‍ നാലുപേരും പ്രവര്‍ത്തിക്കുന്ന അതേ തസ്തികയില്‍തന്നെ ഡി.ജി.പി പദവി ഇല്ലാതെ എ.ഡി.ജി.പി റാങ്കില്‍ ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍തലത്തില്‍ നടപടി അന്തിമഘട്ടത്തിലാണ്. നളിനി നെറ്റോ നല്‍കിയ റിപ്പോര്‍ട്ടും ഇത്തരത്തിലുള്ളതാണെന്നാണ് സൂചന. എന്നാല്‍, ഇതിനോട് യോജിക്കാനാവില്ളെന്ന നിലപാടിലാണ് നാലുപേരും.

കേന്ദ്ര മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് രണ്ട് കേഡര്‍ ഡി.ജി.പി തസ്തികയും രണ്ട് എക്സ് കേഡര്‍ ഡി.ജി.പി തസ്തികയുമാണുള്ളത്. എന്നാല്‍, കേന്ദ്ര അനുമതിപോലും തേടാതെ നാല് എ.ഡി.ജി.പിമാരെക്കൂടി ഡി.ജി.പിമാരാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അഴിച്ചുപണിയില്‍ ഇതില്‍ മൂന്നുപേര്‍ക്ക് എ.ഡി.ജി.പി റാങ്കിന് തുല്യമായ തസ്തികകള്‍ സര്‍ക്കാര്‍ നല്‍കിയപ്പോള്‍ അത് സ്വീകരിക്കാന്‍ ഇവര്‍ വിസമ്മതിച്ചുവെന്ന പരാതിയും നിലനില്‍ക്കുന്നു.

ഇന്‍റലിജന്‍സില്‍നിന്ന് ഹേമചന്ദ്രനെ ഫയര്‍ഫോഴ്സിലേക്കും ശങ്കര്‍ റെഡ്ഡിയെ ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്കും രാജേഷ് ദിവാനെ അഡ്മിനിസ്ട്രേഷനിലേക്കും നിയമിക്കാനും യാസീനെ തീരസുരക്ഷാസേന മേധാവിയായി നിലനിര്‍ത്താനുമായിരുന്നു തീരുമാനം. അതിനിടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാതെ ശ്രീലേഖ അടക്കമുള്ളവരെ ഇന്‍റലിജന്‍സ് മേധാവിയായി നിയമിച്ച് നടത്തിയ ഇളക്കി പ്രതിഷ്ഠക്ക് അംഗീകാരം നല്‍കാനാകാത്ത സ്ഥിതിയിലാണ് ആഭ്യന്തരവകുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.