തുള്ളി രക്തത്തിന് ജീവന്‍െറ വില നല്‍കേണ്ടി വരുമ്പോള്‍

കോഴിക്കോട്: ഒരു തുള്ളി രക്തത്തിന് എത്ര പണം കൊടുത്താലും കിട്ടാത്ത മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞിടത്താണ് ഒരു വലിയ രക്തവിപ്ളവം തുടങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രക്തദാന സംഘടനയായ ഓള്‍ കേരള ബ്ളഡ് ഡോണേഴ്സ് അസോസിയേഷന്‍ (എ.കെ.ബി.ഡി.എ) പിറവിയെടുക്കുന്നത് ഇങ്ങനെയാണ്. അസോസിയേഷന്‍െറ സ്ഥാപകനും സെക്രട്ടറിയുമായ പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി പി.എം. ജാഫര്‍ തന്‍െറ സഹോദരിക്ക് പ്രസവസമയത്ത് രക്തസ്രാവം മൂര്‍ച്ഛിച്ചതിനത്തെുടര്‍ന്ന് രക്തം കിട്ടാതെ പലരുടെയും മുന്നില്‍ കൈനീട്ടുകയായിരുന്നു. അന്നത്തെ ദുരവസ്ഥയെക്കുറിച്ച് ആലോചിച്ച അദ്ദേഹം പിന്നീട് രക്തദാനത്തിനായി സ്വന്തമായി ഒരു ദൗത്യം തുടങ്ങി. 2011ലായിരുന്നു ഇത്. ഇന്ന്  അടിയന്തര സാഹചര്യങ്ങളില്‍ ആരു വിളിച്ചാലും ഓടിയത്തൊന്‍ തയാറായ 60,000ത്തിലേറെ വളന്‍റിയര്‍മാരാണ് അസോസിയേഷന്‍െറ മുതല്‍ക്കൂട്ട്.  ഇതുവരെ 60,000ത്തോളം പേര്‍ക്ക് രക്തം നല്‍കാന്‍ കൂട്ടായ്മക്കു സാധിച്ചു.

14 ജില്ലകളിലും പ്രാദേശിക ഓഫിസുകളുമായും, എല്ലാ താലൂക്കുകളിലും രക്തദാതാക്കളുടെ വാട്ട്സ്ആപ് കൂട്ടായ്മകളായും സംഘടന പടര്‍ന്നുപന്തലിച്ചു.  തങ്ങളുടെ ആവശ്യത്തിനുമാത്രം അസോസിയേഷനെ സമീപിക്കുകയും ആവശ്യം കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യുന്ന ഒരുപാട് കയ്പനുഭവങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, രക്തദാനത്തേക്കാള്‍ വലിയൊരു ദാനമില്ളെന്ന സന്ദേശത്തിന്‍െറ അര്‍ഥവ്യാപ്തി മനസ്സിലാക്കി പ്രയാസങ്ങള്‍ക്കിടയിലും മുന്നോട്ടുപോവുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ  രക്താര്‍ബുദരോഗിയായ യുവതിക്ക് ഒരുമാസത്തിനുള്ളില്‍ 100 പേരുടെ രക്തം എത്തിച്ചുകൊടുക്കാന്‍ കഴിഞ്ഞതാണ് അസോസിയേഷന്‍െറ ഏറ്റവും വലിയനേട്ടം. തിരുവനന്തപുരം ആര്‍.സി.സിയില്‍ എട്ടുമാസം ഗര്‍ഭിണിയായിരിക്കുന്ന യുവതിക്ക് അപൂര്‍വ ഗ്രൂപ്പാണ് ആവശ്യമുണ്ടായിരുന്നത്.

രക്തം ആവശ്യമുണ്ടെന്ന് ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍ അസോസിയേഷനിലെ ദാതാക്കള്‍ ഉടനടി ചാടിപ്പുറപ്പെടുകയൊന്നുമില്ല.  കൂട്ടിരിപ്പുകാരന്‍ തന്‍െറയും രോഗിയുടെയും പേര്, ആശുപത്രി, അഡ്മിഷന്‍ നമ്പര്‍ തുടങ്ങിയവ വ്യക്തമാക്കണം. ഈ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ രക്തം നല്‍കാനത്തെൂ.

‘അത്യാവശ്യമായി എ പോസിറ്റിവ് രക്തം വേണം, രോഗി ഗുരുതരാവസ്ഥയിലാണ്...താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ഈ നമ്പറില്‍ ബന്ധപ്പെടൂ, ദയവൂചെയ്ത് ഷെയര്‍ ചെയ്യൂ’ ഇങ്ങനെ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും കാണുന്ന പല സന്ദേശങ്ങള്‍ക്കും അടിയന്തര സ്വഭാവമില്ലാത്തതാണെന്ന് പി.എം. ജാഫര്‍ പറയുന്നു. സാധാരണ ഗവണ്‍മെന്‍റ്, സ്വകാര്യ ആശുപത്രികളില്‍ രക്തബാങ്കില്‍നിന്നാണ് അടിയന്തര സാഹചര്യങ്ങളില്‍ രോഗിക്ക് രക്തം നല്‍കുന്നത്. രക്തദാതാക്കള്‍ എത്തി ആദ്യം എടുത്തത് പുന$സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ അടിയന്തരം എന്നു പറഞ്ഞുവരുന്ന പല സന്ദേശങ്ങളും പലപ്പോഴും ആഴ്ചകളുടെയും മാസങ്ങളുടെയും പഴക്കമുള്ളതാവുമെന്നും അദ്ദേഹം പറയുന്നു.

പബ്ളിസിറ്റിക്കുവേണ്ടിയും ബിസിനസ് താല്‍പര്യങ്ങള്‍ക്കുവേണ്ടിയും പല സംഘടനകളും രക്തദാനമെന്ന മഹത്പ്രവൃത്തിയെ ഉപയോഗിക്കുന്നുണ്ടെന്നാണ് അസോസിയേഷന്‍കാരുടെ അനുഭവസാക്ഷ്യം. കേരളത്തില്‍ രക്തബാങ്കുകള്‍ ഇല്ലാത്ത ആശുപത്രികളില്‍ പലയിടത്തും അനധികൃതമായ രക്തദാനം നടത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. രക്തബാങ്കിലൂടെ മാത്രമേ എ.കെ.ബി.ഡി.എ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കൂ.

ആവശ്യമുള്ള രോഗിയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ രക്തബാങ്ക് ഇല്ളെങ്കില്‍ തൊട്ടടുത്തുള്ള ബാങ്കിലൂടെ കൈമാറ്റം ചെയ്യും, ആവശ്യമെങ്കില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ തന്നെ രക്തം എത്തിച്ചുകൊടുക്കാനും ഇവര്‍ക്ക് സംവിധാനമുണ്ട്. രക്തദാതാക്കളുടെ സജീവസേവനത്തോടൊപ്പം , രക്തദാന ക്യാമ്പുകള്‍, ബോധവത്കരണക്ളാസുകള്‍ എന്നിവയും എ.കെ.ബി.ഡി.എ സംഘടിപ്പിക്കുന്നുണ്ട്. 8589990777 എന്ന നമ്പറിലൂടെ അസോസിയേഷന്‍െറ വാട്ട്സ്ആപ് കൂട്ടായ്മയില്‍ അംഗമാവാം. 8086402056 എന്ന നമ്പറില്‍ കേരളത്തിലെവിടെയും രക്തമാവശ്യമുള്ളവര്‍ക്ക് വിളിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.