മൂന്നാര്‍: സ്കൂള്‍ മുറ്റത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ മൂന്നാറിലെ അഞ്ച് റിസോട്ടുകള്‍ പൂട്ടാന്‍ പഞ്ചായത്തിന്‍െറ ഉത്തരവ്. പഞ്ചായത്തിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിയമലംഘനം കണ്ടത്തെിയ സാഹചര്യത്തിലാണ് നടപടി. പഴയ മൂന്നാര്‍ ആംഗ്ളോ പ്രൈമറി സ്കൂള്‍ മുറ്റത്ത് റിസോര്‍ട്ടുകളില്‍നിന്ന് കക്കൂസ് മാലിന്യം എത്തിയ സംഭവം വാര്‍ത്തയാകുകയും മനുഷ്യാവകാശ കമീഷന്‍ കേസെടുക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഗ്രീന്‍ റിഡ്ജ്, ബെല്‍ മൗണ്ട്, ഹൈറേഞ്ച് ഇന്‍, ടീ ഗാര്‍ഡന്‍ ഇന്‍, റെഡ് സ്പാരോ റിസോര്‍ട്ടുകളാണ് പൂട്ടിച്ചത്. തിങ്കളാഴ്ചത്തെ പരിശോധനയില്‍ മാലിന്യം വരുന്ന ഭാഗം എക്സ്കവേറ്ററിന്‍െറ സഹായത്തോടെ പൊളിച്ചപ്പോള്‍ കുഴലുകളിലൂടെ സ്കൂള്‍ മുറ്റത്തേക്ക് ഒഴുക്കുകയാണെന്ന് കണ്ടത്തെി.
റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന്
മൂന്നാര്‍: അഞ്ച് റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നടപടിയെടുത്തതോടെ മൂന്നാറിലെ റിസോര്‍ട്ടുകളുടെ അംഗീകാരം സംബന്ധിച്ച് ചോദ്യങ്ങളുയരുന്നു. ഇത്തരം നിരവധി റിസോര്‍ട്ടുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. അഞ്ചില്‍ കൂടുതല്‍ മുറികളുള്ള റിസോര്‍ട്ടുകള്‍ക്ക് മാലിന്യ സംസ്കരണ പ്ളാന്‍റ് നിര്‍ബന്ധമായിരിക്കെ പല റിസോര്‍ട്ടുകളും മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ ഇല്ലാത്തവയാണ്. മറ്റു ചിലതിന് പ്ളാന്‍റ് ഉണ്ടെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കാത്തത് മൂന്നാറിലും പരിസരത്തും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാണ്. മാലിന്യ സംസ്കരണ സംവിധാനം ഒരുക്കി ബന്ധപ്പെട്ട വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റ് നേടണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പല റിസോര്‍ട്ടുകള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഇല്ല. അശാസ്ത്രീയമായി നിര്‍മിക്കുന്ന റിസോര്‍ട്ട് കെട്ടിടങ്ങളും അപകട ഭീഷണി ഉയര്‍ത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.