നെയ്യാറ്റിന്‍കരയില്‍ ജീപ്പിടിച്ച് നാല് മരണം

നെയ്യാറ്റിന്‍കര: നിയന്ത്രണംവിട്ട ജീപ്പ് ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം ഓട്ടോയിലേക്ക് പാഞ്ഞുകയറി സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. നിയന്ത്രണംതെറ്റിയ ജീപ്പ് റോഡുവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറിലിടിച്ചാണ് നിന്നത്. രോഷാകുലരായ നാട്ടുകാര്‍ ജീപ്പ് തകര്‍ത്തു. പൊലീസത്തൊന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സ്ഥലത്ത് പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ഒരുമണിക്കൂറിന് ശേഷമാണ് സ്ഥിതിഗതികള്‍ സാധാരണ നിലയിലായത്.
ബൈക്ക് യാത്രക്കാരനായ കാഞ്ഞിരംകുളം, ചാവടി സ്വദേശി ശശി (45), ഓട്ടോ ഡ്രൈവര്‍ നെല്ലിമൂട് കണ്ണറവിള, മണ്ണക്കല്‍ സ്വദേശി യോഹന്നാന്‍ എന്ന രാജേന്ദ്രന്‍ (35), നെല്ലിമൂട് സ്വദേശിനി ചെല്ലക്കുട്ടി (55), കണ്ണറവിള സ്വദേശി സുധാകരന്‍ (55 ) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടോടെ ബാലരാമപുരം, അവണാകുഴി ജങ്ഷന് സമീപമായിരുന്നു അപകടം. കാഞ്ഞിരംകുളം ഭാഗത്തുനിന്ന് ബാലരാമപുരം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് അപകടകാരണമായത്.
അവണാകുഴി ജങ്ഷന് സമീപം കാഞ്ഞിരംകുളം ഭാഗത്തേക്കുവന്ന ബൈക്ക് യാത്രക്കാരനായ ശശിയെ ഇടിച്ചുതെറിപ്പിച്ച ശേഷം ജീപ്പ് നൂറുമീറ്റര്‍ മുന്നിലായി എ.ടി.എം കൗണ്ടറിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. അതിനുശേഷം തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടറിറെയും ഇടിച്ചിട്ടശേഷം സമീപത്തെ ഓടയിലേക്കിറങ്ങിയാണ് ജീപ്പ് നിന്നത്.
ജീപ്പിലുണ്ടായുന്ന നാലുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. വീട് പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ജീപ്പിലുള്ളവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
മരിച്ച ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റ് മൂന്നുപേരുടേത് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് നെയ്യാറ്റിന്‍കര, കാഞ്ഞിരംകുളം സ്റ്റേഷനുകളില്‍നിന്ന് പൊലീസത്തെി തുടര്‍നടപടികള്‍ സ്വീകരിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.