ഇടുക്കിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരു മരണം

കട്ടപ്പന: ഇടുക്കി വാഴവരയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു. വാഴവര അഞ്ചുരുളി കൗണ്ടിയിൽ  ജോബി ജോണി (33) ആണ് മരിച്ചത്. രാവിലെ 6.50ഒാടെയാണ് വീടിന് മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണത്. വീട് പൂർണമായി തകർന്നു.

ജോബിയുടെ അച്ഛൻ ജോണി, അമ്മ ചിന്നമ്മ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിന്നമ്മക്ക് ചെറിയ പരിക്കുണ്ട്. ഇവരെ കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനോടൊപ്പം വീണ പാറക്കല്ലിനടിയിൽ ജോബി കുടുങ്ങുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ജോബിയെ പുറത്തെടുത്തത്.

എസ്.എഫ്.ഐ ഇടുക്കി ജില്ലാ മുൻ പ്രസിഡന്‍റായിരുന്ന ജോബി നിലവിൽ സി.പി.എം കട്ടപ്പന ലോക്കൽ കമ്മിറ്റിയംഗമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.