തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കുന്നതിന് നയരേഖക്ക് രൂപം നല്‍കാന്‍ കെ.പി.സി.സി നിര്‍വാഹകസമിതി തീരുമാനിച്ചു. വി.ഡി. സതീശന്‍ കണ്‍വീനറായ ആറംഗ ഉപസമിതിയെ ഇതിനായി ചുമതലപ്പെടുത്തി. നയരേഖയുടെ അടിസ്ഥാനത്തില്‍ ബൂത്ത് മുതല്‍ കെ.പി.സി.സി തലം വരെ ആവശ്യമായ പുന$ക്രമീകരണങ്ങള്‍ നടത്തും. ഡി.സി.സി പ്രസിഡന്‍റുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആവശ്യമെങ്കില്‍ മാറ്റും. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പരിശോധിക്കാന്‍ നാല് മേഖലാസമിതികളെ നിയമിക്കാനും യോഗം തീരുമാനിച്ചു.
തോല്‍വിക്ക് പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഉത്തരവാദികളാണെന്നും തെരെഞ്ഞെടുപ്പ്ഫലത്തിന്‍െറ അടിസ്ഥാനത്തില്‍ കെ.പി.സി.സിയുടെ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ളെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു.
നയരേഖ രൂപവത്കരണത്തിന് വി.ഡി. സതീശന്‍െറ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ പാലോട് രവി, ജോണ്‍സണ്‍ എബ്രഹാം, പി.എം. സുരേഷ്ബാബു, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ബിന്ദുകൃഷ്ണ എന്നിവര്‍ അംഗങ്ങളാണ്. ഈ നയരേഖയുടെ അടിസ്ഥാനത്തിലായിരിക്കും സംഘടനാ പുന$ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.