തിരുവനന്തപുരം: തീരമേഖലയെ മാലിന്യമുക്തമാക്കാന്‍ ഫിഷറീസ് വകുപ്പ് ‘ശുചിത്വ തീരം’ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്ഥാപനങ്ങളുടെയും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെയും വനിതാ സ്വയംസഹായ സംഘങ്ങളുടെയും വിവിധ എന്‍.ജി.ഒകളുടെയും അടക്കം സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 590 കി.മീ. ദൈര്‍ഘ്യമുള്ള കടല്‍ത്തീരവും അനുബന്ധ കായല്‍ത്തീരവും നദികളും മാലിന്യം നിറഞ്ഞ നിലയിലാണ്. ഇവ നീക്കം ചെയ്ത് തീരമേഖലയെ ശുചിത്വമേഖലയാക്കുകയാണ് ലക്ഷ്യം. ജൂണ്‍ 30നകം തീരമേഖല മുഴുവന്‍ മാലിന്യമുക്തമാക്കാനാണ് പദ്ധതി. ശേഖരിക്കുന്ന പ്ളാസ്റ്റിക് അടക്കം അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളായിരിക്കും.
ശേഖരിക്കുന്ന പ്ളാസ്റ്റിക്കുകള്‍ കഴുകി വൃത്തിയാക്കി ഉണക്കി ക്ളീന്‍കേരള കമ്പനിക്ക് നല്‍കും. ഇതിന് കുടുംബശ്രീ പ്രവര്‍ത്തകരുടെയും ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി വര്‍ക്കര്‍മാരുടെയും സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ ജൂണ്‍ 10ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഡുതലത്തില്‍ യോഗങ്ങള്‍ വിളിച്ച് പ്രായോഗിക തീരുമാനം കൈക്കൊള്ളാനും നിര്‍ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനഭാഗമായി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ പ്ളാസ്റ്റിക് ശേഖരണം നടത്താനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ, ടോയ്ലറ്റ് സൗകര്യമില്ലാത്ത മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ വ്യക്തിഗത ടോയ്ലറ്റുകള്‍ നിര്‍മിച്ചുനല്‍കും.
കൈയേറ്റമില്ലാത്ത തീരം ലഭ്യമാകുന്നവിധം 50 മീറ്റര്‍ വീതിയില്‍ ബീച്ച് റോഡുകളും വിഭാവനം ചെയ്തിട്ടുണ്ട്. കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ ബീച്ച് റോഡിന് സമീപങ്ങളില്‍ പാര്‍പ്പിക്കാനും പദ്ധതി നടപ്പാക്കും. കടലാക്രമണ ഭീഷണിയത്തെുടര്‍ന്ന് വലിയതുറയില്‍ സ്കൂളില്‍ കഴിയുന്ന 15 കുടുംബങ്ങളെ ഒരുമാസത്തിനകം മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. മുട്ടത്തറ ഭാഗത്ത് സ്ഥലം കണ്ടത്തെുന്നകാര്യം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.