മുഖ്യമന്ത്രിക്ക് കണ്ണൂരിൽ വൻ വരവേൽപ്പ്

തലശേരി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കണ്ണൂർ ജില്ലയിലെത്തിയ പിണറായി വിജയന് വൻ വരവേൽപ്പ്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ ഇറങ്ങിയ പിണറായിയെ റെഡ് വാളഡിയർമാർ ബാന്‍റ് മേളത്തോടെ സ്വീകരിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ. രാഗേഷ് എംപി, എന്‍. ഷംസീര്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി പി. ജയരാജന്‍, എം.വി ജയരാജൻ തുടങ്ങിയ നേതാക്കളും പാർട്ടി പ്രവര്‍ത്തകരും സ്റ്റേഷനിൽ എത്തിയിരുന്നു.

10 മണിക്ക് പിണറായി ടൗണില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കും. കഴിഞ്ഞ ദിവസം പയ്യാവൂരില്‍ മുങ്ങിമരിച്ച അ‍ഞ്ചു കുട്ടികളുടെ വീടുകളിലും തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദ പ്രകടനത്തിനിടെ മരിച്ച സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍റെ വീടും പിണറായി സന്ദര്‍ശിക്കും. വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിക്കും ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും സ്വീകരണം ഒരുക്കുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.