Posted On
date_range Updated On
date_range ഒ. രാജഗോപാൽ എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളാ നിയമസഭയിലെ ആദ്യ ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ സത്യപ്രതിജ്ഞ ചെയ്തു. സഭയുടെ നടുത്തളത്തിൽ നടന്ന ചടങ്ങിൽ പ്രൊടെം സ്പീക്കർ എസ്. ശർമ സത്യവാചകം ചൊല്ലികൊടുത്തു. ദൈവ നാമത്തിലാണ് രാജഗോപാൽ സത്യവാചകം ചൊല്ലിയത്.
നേമം നിയമസഭാ മണ്ഡലത്തിൽ നിന്ന് 8671 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഒ. രാജഗോപാൽ നിയമസഭയിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻ കുട്ടിയെയും യു.ഡി.എഫ് സ്ഥാനാർഥി വി. സുരേന്ദ്രൻപിള്ളയെയും പരാജയപ്പെടുത്തിയാണ് കന്നി വിജയം നേടിയത്. മുമ്പ് രാജ്യസഭാംഗമായിരുന്ന ഒ. രാജഗോപാൽ വാജ്പോയി മന്ത്രിസഭയിൽ റെയിൽവേ സഹമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.