ചെങ്ങന്നൂര്‍: മകന്‍െറ വെടിയേറ്റു മരിച്ച അമേരിക്കന്‍ മലയാളി ജോയ് ജോണിന്‍െറ ശരീരം വെട്ടിമുറിക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. കോട്ടയം പള്ളം മേലേടത്ത് ചാക്കോയുടെ വീടിന്‍െറ പുരയിടത്തില്‍നിന്നാണ് കത്തി കണ്ടത്തെിയത്. ഇതുപയോഗിച്ചാണ് പിതാവിനെ ആറു കഷണമാക്കി വെട്ടിനുറുക്കിയതെന്ന് ഷെറിന്‍ പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസ് സര്‍ജന്‍െറ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ജോയിയുടെ മൃതദേഹം ബുധനാഴ്ച വൈകുന്നേരം മൂന്നിന് ചെങ്ങന്നൂര്‍ ബഥേല്‍ മാര്‍ ഗ്രിഗോറിയസ് അരമന പള്ളിയിലത്തെിച്ച് അന്തിമ ശുശ്രൂഷകള്‍ക്കുശേഷം സെമിത്തേരിയില്‍ സംസ്കരിച്ചു.
സംസ്കാരവേളയില്‍ ഭാര്യ മറിയാമ്മയും മക്കളായ ഡോ. ഷെര്‍ളി, ഡോ. ഡേവിഡ് എന്നിവരും ബന്ധുക്കളും പങ്കെടുത്തു. ചെങ്ങന്നൂര്‍ എം.എല്‍.എ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍, മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്, നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ തുറയില്‍പ്പെട്ടവര്‍ പങ്കെടുത്തു. പല കഷണങ്ങളായി കിടന്ന മൃതദേഹം ആശുപത്രിയില്‍നിന്ന് അടക്കംചെയ്തശേഷം പുറത്തെടുത്തിരുന്നില്ല.
അതേസമയം, ബുധനാഴ്ച പ്രതി ഷെറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ചെങ്ങന്നൂര്‍ സി.ഐ ജെ. അജയ്നാഥ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ശരീരവേദനയും പനിയും മൂലം മാവേലിക്കര സബ് ജയിലില്‍ കഴിഞ്ഞ ഷെറിനെ ഗവ. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇയാളെ സബ്ജയിലിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിന് വാഹനത്തില്‍ കയറ്റുമ്പോള്‍ തടിച്ചുകൂടിയ ജനം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ജയില്‍ വാഹനത്തില്‍ ഡ്രൈവറും ഒരു പൊലീസുകാരനും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ ഏറെ പണിപ്പെട്ടാണ് ആശുപത്രിയുടെ പിന്നിലൂടെ ഇയാളെ വാഹനത്തിലത്തെിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തിലൂടെ ലഭിച്ച വെടിയുണ്ടയുടെയും ആന്തരാവയവങ്ങളുടെയും പരിശോധനാഫലം ലഭിച്ചിട്ടില്ല. കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുകരുതുന്ന ഷെറിന്‍െറ മൊബൈല്‍ ഫോണും ലാപ്ടോപ്പും സൈബര്‍ സെല്ലിന്‍െറ തിരുവനന്തപുരത്തുള്ള ഓഫിസിലത്തെിച്ച് വിദഗ്ധപരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. ഇതിന്‍െറ ഫലവും ഇതുവരെ പുറത്തുവന്നിട്ടില്ല.
പിതാവിന്‍െറ തോക്ക് കൈക്കലാക്കി വെടിവെക്കുകയായിരുന്നുവെന്നാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. ഈ തോക്ക് പ്രതിയുടെ കൈയില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ശക്തിയേറിയ ഈ തോക്കുപയോഗിച്ചാണോ വെടിയുതിര്‍ത്തതെന്ന് പൊലീസിന് സംശയമുണ്ട്. കാരണം, ഇതുപയോഗിച്ചാണ് വെടിവെച്ചതെങ്കില്‍ തലയോട്ടി തകര്‍ത്ത് വെടിയുണ്ടകള്‍ പുറത്തുപോകേണ്ടതാണ്. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ വെടിയുണ്ടകള്‍ തലക്കുള്ളില്‍ തറച്ചനിലയിലാണ് കണ്ടത്തെിയത്. പ്രതിയെ കോട്ടയത്തുനിന്ന് പിടികൂടുമ്പോള്‍ തോക്ക് കൈവശമുണ്ടായിരുന്നു. ജോയിയുടെ ശരീരഭാഗങ്ങളില്‍ ഇടതുകാല്‍ കൂടി കണ്ടുകിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.