പൊലീസ് നടപടി ഉചിതം –ബാര്‍ അസോസിയേഷന്‍

കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ പൊലീസ് നടപടി ഉചിതമായെന്നും അല്ലായിരുന്നെങ്കില്‍ ഹൈകോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലുമുണ്ടായ ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍. കോടതിയില്‍ പൊലീസ് നടപടിയെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗമാണ് ഇങ്ങനെ  പ്രമേയം പാസാക്കിയത്. കോടതി വളപ്പില്‍ പാര്‍ക്കിങ് മുടക്കി രാവിലെ എട്ടുമണിക്കുതന്നെ വാന്‍ നിര്‍ത്തി ചില മാധ്യമപ്രവര്‍ത്തകര്‍ മന$പൂര്‍വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നു. വാന്‍ മാറ്റാനുള്ള പൊലീസ് ആവശ്യം മാധ്യമപ്രവര്‍ത്തകര്‍ അനുസരിച്ചില്ല. പൊലീസ് നടപടിയെടുത്തില്ളെങ്കില്‍ അസോസിയേഷന്‍ അംഗങ്ങള്‍തന്നെ തടഞ്ഞേനെ.

ജില്ലാ കോടതി വളപ്പില്‍ ക്രമസമാധാന പ്രശ്നം നിലനിര്‍ത്താനുള്ള ജില്ലാ ജഡ്ജിയുടെ വാക്കാലുള്ള നിര്‍ദേശത്തിലാണ് പൊലീസ് പ്രവര്‍ത്തിച്ചത്. ഡ്യൂട്ടി നിര്‍വഹിച്ച ധീരരും കര്‍മോത്സുകരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ശിക്ഷാനടപടിയെ ശക്തമായി എതിര്‍ക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കുന്നതിനെ അപലപിക്കുന്നതായും അസോസിയേഷന്‍ പ്രമേയത്തില്‍ പറഞ്ഞു.

മാവോവാദി നേതാവ് രൂപേഷിനെ ജില്ലാ കോടതിയില്‍ ഹാജരാക്കുന്നതോടനുബന്ധിച്ച് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ ആലിക്കോയ കടലുണ്ടിക്ക് ജില്ലാ ജഡ്ജി ടി.പി.എസ്. മൂസത് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ കോടതിയില്‍ പൊലീസ് കാവല്‍ ശക്തമാക്കിയത്.അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായി പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയും ലക്ഷ്യമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ളെങ്കിലും കാമറ ഉപയോഗിക്കുന്നത് കോടതിക്ക് പുറത്തുമതിയെന്നായിരുന്നു നിര്‍ദേശമെന്ന് അഭിഭാഷകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.