ഭൂമി രജിസ്ട്രേഷന്‍ നിരക്ക് വര്‍ധന പുനപരിശോധിക്കും -ധനമന്ത്രി

തിരുവനന്തപുരം: ഭൂമി രജിസ്ട്രേഷന്‍ നിരക്കില്‍ വരുത്തിയ വര്‍ധന പുന$പരിശോധിക്കുമെന്ന് നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഉറപ്പുനല്‍കി. നിയമസഭയില്‍ ഈ ആവശ്യമുയര്‍ന്നപ്പോള്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ചയാകാമെന്ന് മന്ത്രി പറഞ്ഞിരുന്നു. ബജറ്റ് നിര്‍ദേശങ്ങളെക്കുറിച്ചും ധനകാര്യബില്ലിനെക്കുറിച്ചുമുള്ള ചര്‍ച്ചയാണ് ഇന്നലെ സബ്ജക്ട് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും പ്രാഥമികചര്‍ച്ചകള്‍ മാത്രമേ നടന്നുള്ളൂ. ഭാഗപത്രം അടക്കം കുടുംബസ്വത്തുകളുടെ കൈമാറ്റത്തിന്സ്റ്റാമ്പ് ഡ്യൂട്ടിയിലും ഫീസിലും വരുത്തിയ വര്‍ധനയെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. സബ്ജക്ട് കമ്മിറ്റിയില്‍ കോണ്‍ഗ്രസ്പ്രതിനിധികളായ വി.ഡി. സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യം ഉന്നയിച്ചതോടെ അടുത്തയോഗത്തില്‍ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ആഗസ്റ്റ് എട്ടിനാണ് അടുത്ത യോഗം.
നികുതിനിരക്കുകളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നില്ല. രജിസ്ട്രേഷന്‍നിരക്കില്‍ സാധാരണക്കാര്‍ക്ക് ഇളവ്വരുത്തുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പഴയനില പുനസ്ഥാപിക്കണമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്. ഇതിനോട് മന്ത്രിക്ക് യോജിപ്പില്ല. കഴിഞ്ഞസര്‍ക്കാര്‍ നല്‍കിയ നികുതിയിളവ് വന്‍കിടക്കാര്‍ക്കാണ് ഗുണമായതെന്നും അതിനാല്‍ പൂര്‍ണമായ ഇളവുണ്ടാകില്ളെന്നുമാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.