ജിഷ വധം: പ്രതിയുടെ റിമാന്‍ഡ് നീട്ടി

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ റിമാന്‍ഡ് കോടതി ആഗസ്റ്റ് പത്തുവരെ നീട്ടി. നിലവിലെ കസ്റ്റഡി കാലാവധി അവസാനിച്ചതിനത്തെുടര്‍ന്ന് ബുധനാഴ്ച ഹാജരാക്കിയപ്പോഴാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാര്‍ പ്രതിയുടെ റിമാന്‍ഡ് നീട്ടിയത്.
കനത്ത സുരക്ഷാ സന്നാഹത്തിലാണ് പ്രതിയെ കോടതിയിലത്തെിച്ചത്. ഇതിനിടെ, വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതിയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഭാര്യയുമായും അടുത്തബന്ധുക്കളുമായും ജയിലില്‍നിന്ന് ഫോണിലൂടെ സംസാരിക്കാനാണ് അനുമതി. ജയില്‍ നടപടിക്രമങ്ങള്‍ പാലിച്ച് ഫോണ്‍ ചെയ്യാന്‍ അനുവദിക്കാന്‍ കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന കേസ് കഴിഞ്ഞ13നാണ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.