??????? ?????????? ????? ?????. ????????????? ??????

രേഷ്മ വിളിച്ചു നോക്കുന്നു, വിമലിന്‍െറ ശബ്ദം കേള്‍ക്കാന്‍...

കക്കോടി: ചെന്നൈയില്‍നിന്ന് പറന്നുയര്‍ന്ന വ്യോമസേനാ വിമാനത്തില്‍ കാണാതായ സൈനികന്‍ വിമലിനെ കുറച്ച് മാധ്യമങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുമ്പോഴും  ഭാര്യ ദിവസവും നൂറുതവണയെങ്കിലും തന്‍െറ പ്രിയതമനെ വിളിച്ചുനോക്കാന്‍ മറക്കുന്നില്ല. ഓരോ തവണ ഫോണ്‍ കൈയിലെടുക്കുമ്പോഴും വിമലേട്ടന്‍ ഫോണെടുക്കുമെന്ന പ്രത്യാശയിലാണവര്‍. പോര്‍ട്ട് ബ്ളെയറിലത്തെിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് വിമാനം കയറുന്നതിന്‍െറ തൊട്ടുമുമ്പ് വിമല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നുവത്രെ. അവസാനമായി തന്നെ വിളിച്ച ആ സമയത്ത് പാതിമുറിഞ്ഞ് മുഴുമിപ്പിക്കാനാവാത്ത കാര്യങ്ങളോര്‍ത്ത് സങ്കടപ്പെടുകയാണ് രേഷ്മ. ഭക്ഷണവും ദിനചര്യയും കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പേരിനുമാത്രമായിട്ടുണ്ട് രേഷ്മക്കും വിമലിന്‍െറ മാതാവ് പത്മജക്കും.

ഉറക്കംപോലും കുറഞ്ഞ രേഷ്മ സദാ വ്യാകുലപ്പെട്ടുതന്നെ കഴിയുമ്പോഴും ആശ്വാസിപ്പിക്കാനാവാതെ കുഴങ്ങുകയാണ് ബന്ധുക്കള്‍. ക്ഷീണിച്ച് അവശയായ രേഷ്മക്ക് കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തുകയായിരുന്നു. വിമലിന്‍െറ മാതാവാകട്ടെ മകന്‍ അപകടം കൂടാതെ തിരിച്ചുവരാന്‍ വേണ്ടി ദേവാലയങ്ങളിലേക്ക് വഴിപാടുകള്‍ നേര്‍ന്ന് ആളുകളെ അയക്കുകയാണ്. വിവാഹം കഴിഞ്ഞ ഉടന്‍തന്നെ വിമല്‍ രേഷ്മയെ തന്‍െറ പരിശീലന കേന്ദ്രമായ പുണെയിലേക്ക് കൊണ്ടുപോയിരുന്നു. രണ്ടുവര്‍ഷംകൊണ്ട് നെയ്തെടുത്ത സ്നേഹത്തിന്‍െറയും അടുപ്പത്തിന്‍െറയും കാഠിന്യമാണ് വിമലിന്‍െറ അകല്‍ച്ചയില്‍ രേഷ്മ ഇപ്പോള്‍ അനുഭവിക്കുന്നത്.

കാണാതായവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ വിഭാഗങ്ങള്‍ അറിയിക്കുന്നുണ്ടെങ്കിലും ഇവരുടെ ഉള്ളിലെ തീ കെടുത്താന്‍ അവരുടെ വാക്കുകള്‍ക്കാവുന്നില്ല. കാണാതായ വിവരമറിഞ്ഞ് കോട്ടുപാടത്തെ വീട്ടിലേക്ക് നൂറുകണക്കിനാളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കാണാതായവരുടെ ബന്ധുക്കളുടെ ഒരു വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കി പ്രതിരോധവിഭാഗം വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.