വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രഫസര്‍ റിമാന്‍ഡില്‍

കോഴിക്കോട്: ദലിത് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോളജ് പ്രഫസറെ അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രധാന കോളജില്‍ മലയാളം അസി. പ്രഫസറായ വയനാട് വെള്ളമുണ്ട സ്വദേശി ഡോ. അസീസ് തരുവണക്കെതിരെയാണ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി വെള്ളിയാഴ്ച ഫറോക്ക് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാക്ക വിഭാഗക്കാരിയായ വിദ്യാര്‍ഥിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. വിവാഹവാഗ്ദാനം നല്‍കി 2015 മാര്‍ച്ചില്‍ അധ്യാപകന്‍ സ്വന്തം ക്വാര്‍ട്ടേഴ്സിലത്തെിച്ച പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.