പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം: രണ്ട് പൊലീസുകാര്‍ കീഴടങ്ങി


തൃപ്പൂണിത്തുറ: ഹില്‍ പാലസ് മ്യൂസിയത്തില്‍ സുഹൃത്തായ യുവാവുമൊത്ത് സന്ദര്‍ശനത്തിനത്തെിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി 4,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ രണ്ട് പൊലീസുകാര്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മ്യൂസിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എടക്കാട്ടുവയല്‍ മുക്കാലക്കല്‍ അനീഷ് വിശ്വനാഥന്‍ (32), ചേര്‍ത്തല പട്ടണക്കാട് തൈച്ചിറയില്‍ രാജേഷ് (39) എന്നിവരാണ് തൃപ്പൂണിത്തുറ സി.ഐ പി.എസ്. ഷിജു മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ജൂണ്‍ 23ന് മ്യൂസിയത്തില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഡി.സി.പിക്ക് പരാതി നല്‍കിയതിനത്തെുടര്‍ന്നാണ് കേസെടുത്തത്. ആദ്യം ചോറ്റാനിക്കര പൊലീസിന് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. പൊലീസ് ഒത്താശയോടെ ഒളിവില്‍ പോവുകയായിരുന്നു ഇരുവരും മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമിച്ചെങ്കിലും സെഷന്‍സ് കോടതിയും ഹൈകോടതിയും ജാമ്യഹരജികള്‍ തള്ളുകയായിരുന്നു. രണ്ട് പൊലീസുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയത് കൂടാതെ സുഹൃത്തിനെ തടഞ്ഞുവെക്കുകയും എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പെണ്‍കുട്ടിയെക്കൊണ്ട് പണം പിന്‍വലിപ്പിക്കുകയും ചെയ്തിരുന്നു. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചത് എസ്.എം.എസിലൂടെ അറിഞ്ഞ പിതാവ് വിവരം അന്വേഷിക്കുകയും പരാതി നല്‍കുകയുമായിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.