തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വീടുകളില്‍ നേരിട്ട് നല്‍കുന്നതിന്‍െറ സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ പുതിയ സര്‍വേ നടത്തുന്നു. കുടുംബശ്രീക്കാണ് ചുമതല. സര്‍വേക്കായി മൂന്ന് കോടി രൂപ കുടുംബശ്രീക്ക് നല്‍കും. പ്രാഥമിക ചെലവുകള്‍ക്കായി ഒരു കോടിയും അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.
പെന്‍ഷനുകള്‍ നേരത്തേ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. കിടപ്പിലായ രോഗികള്‍ക്കും പ്രായമായവര്‍ക്കും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. തുടര്‍ന്നാണ് ഇടത് സര്‍ക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍നുകള്‍ വീട്ടിലത്തെിക്കാന്‍ നയപരമായ തീരുമാനം എടുത്തത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തുന്നത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ പെന്‍ഷന്‍ വാങ്ങുന്ന ഓരോ വ്യക്തിയുടെയും വീടുകളിലത്തെി സര്‍വേ നടത്തും. ഇതിനായി ചോദ്യാവലി തയാറാക്കും. ക്ഷേമ പെന്‍ഷനുകളിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അര്‍ഹതയും സര്‍വേയില്‍ വന്നേക്കാം. എന്നാല്‍, ഏതൊക്കെ ഇതില്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച ചോദ്യാവലി പുറത്തുവന്നിട്ടില്ല.
അതേസമയം, ജൂലൈയിലെ സാമൂഹികക്ഷേമ പെന്‍ഷന്‍ നിലവിലെ രീതിയില്‍തന്നെ അനുവദിക്കാന്‍ തീരുമാനിച്ചു. 382.37 കോടി രൂപയാണ് ഈ മാസത്തിലേക്ക് അനുവദിച്ചത്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) സമ്പ്രദായത്തിലൂടെ ഇത് വിതരണം ചെയ്യും. കോര്‍പറേഷനുകള്‍ക്ക് 23.46 കോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 45.03 കോടിയും ഗ്രാമപഞ്ചായത്തുകള്‍ക്ക് 313.86 കോടിയുമാണ് അനുവദിച്ചത്. ഈ പണം വിതരണം ചെയ്യുന്നത് എല്ലാ ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയാണ് നല്‍കിയത്. എല്ലാ സാമൂഹികസുരക്ഷാപെന്‍ഷനുകള്‍ 1000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂണിലെ പെന്‍ഷന്‍ വിതരണത്തിന് 371.49 കോടിയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.