ട്രോള്‍ ആസ്വദിച്ച് ഇനി പി.എസ്.സിയും നേടാം

കോഴിക്കോട്: കല്യാണരാമന്‍ എന്ന സിനിമയില്‍ ഇന്നസെന്‍റിന്‍െറ മിസ്റ്റര്‍ പോഞ്ഞിക്കരയെന്ന കഥാപാത്രം കല്യാണസദ്യ വിളമ്പുന്ന നര്‍മരംഗം ഓര്‍മയില്ളേ...? ചേട്ടാ, കുറച്ചു ചോറിടട്ടെ എന്ന ചോദ്യത്തിന് ആദ്യം എനിക്കു ചോറു വേണ്ടെന്നും, പിന്നെ അല്ളേല്‍ കുറച്ചു ചോറിട്ടേക്ക് എന്നും പറയുന്ന ആ രംഗം മലയാളികള്‍ മറക്കാനിടയില്ല.  ഈ രംഗവും ഫ്രഞ്ച് സാഹിത്യകാരനായ ജീന്‍ പോള്‍ സാര്‍ത്രും തമ്മിലുള്ള ബന്ധമെന്തെന്നറിയാമോ? നൊബേല്‍ സമ്മാനം നിരസിച്ച ആദ്യ ഫ്രഞ്ച് സാഹിത്യകാരനായ സാര്‍ത്രിനെ ചോറുവേണ്ടെന്നു നിരസിച്ച ചേട്ടനോടുപമിച്ച് നമ്മുടെ ഫേസ്ബുക്കിലൊരു ട്രോള്‍ ഇറങ്ങിയിട്ടുണ്ട്. തമാശയോടൊപ്പം വിജ്ഞാനവും വിളമ്പുന്ന ഈ ട്രോള്‍ ഇറങ്ങിയത് പി.എസ്.സി ട്രോള്‍സ് എന്ന പേജിലാണ്. ഇതുമാത്രമല്ല പി.എസ്.സി പഠിതാക്കള്‍ക്കായി ഓര്‍മയില്‍ നില്‍ക്കുന്ന സിനിമാരംഗങ്ങള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്ത പൊതുവിജ്ഞാനം നല്‍കുന്ന ഒട്ടേറെ ട്രോളുകള്‍  ഈ പേജിലൂടെ ദിവസവും അവതരിപ്പിക്കപ്പെടുന്നുണ്ട്.

വൈക്കോല്‍ എന്ന പേരില്‍ കോഴിക്കോട് താമരശ്ശേരി സ്വദേശിയായ വിപിന്‍ തുടങ്ങിയ ട്രോള്‍ പേജിന് ഒന്നരലക്ഷത്തോളം ലൈക്കുണ്ട്. മറ്റു ട്രോളുകളും പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്ന പി.എസ്.സി ഹെല്‍പര്‍ എന്ന ഹാഷ്ടാഗിലുള്ള ട്രോളുകള്‍ക്കാണ് പ്രാമുഖ്യം കൂടുതല്‍. ഇവരുടെ വൈക്കോല്‍.കോം (whykol) എന്ന വെബ്സൈറ്റിലും പി.എസ്.സി പഠനം ഇനി ട്രോളുകളിലൂടെ എന്ന ലിങ്ക് നല്‍കിയിട്ടുണ്ട്.

ശരാശരി 40,000ത്തോളം പേരിലേക്ക് പി.എസ്.സി ചോദ്യോത്തര ട്രോളുകള്‍ കൂടാതെ പഠനത്തിനിടയിലും പരീക്ഷക്കിടയിലും സംഭവിക്കുന്ന നര്‍മനിമിഷങ്ങളുമെല്ലാം ട്രോള്‍ രൂപത്തിലത്തെുന്നുണ്ടെന്ന് വിപിന്‍ പറയുന്നു.ജൂലൈ അഞ്ചിന് തുടങ്ങിയ പി.എസ്.സി ട്രോള്‍ പേജില്‍ രണ്ടാഴ്ചക്കുള്ളില്‍ 12,000ത്തിലേറെ പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. പത്തനംതിട്ട മുസ്ലിയാര്‍ എന്‍ജിനീയറിങ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ നിധിന്‍രാജ് പുത്തന്‍വിളയില്‍, അര്‍ജുന്‍ ശിവദാസ്, അന്‍സന്‍ വര്‍ഗീസ്, ലിജോ കോശി എബ്രഹാം, മെക്കാനിക്കല്‍ വിഭാഗത്തിലെ അഫ്സല്‍ കബീര്‍ എന്നിവര്‍ ചേര്‍ന്നാണ് പി.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പേജിന്‍െറ ശില്‍പികള്‍. ചരിത്രത്തിലെയും ശാസ്ത്രത്തിലെയും ഗണിതത്തിലെയും ഭൂമിശാസ്ത്രത്തിലെയും  സാഹിത്യത്തിലെയും പി.എസ്.സി അറിവുകള്‍ തമാശരൂപത്തില്‍ മുന്നില്‍ വരുമ്പോള്‍ സാധാരണ കുത്തിയിരുന്നു പഠിക്കുന്നതിനേക്കാള്‍ ദീര്‍ഘകാലം ഓര്‍മയില്‍ തങ്ങിനില്‍ക്കുമെന്നും തങ്ങള്‍ തയാറാക്കുന്ന ട്രോളുകള്‍ വിജയമാവുന്നത് ഈ തരത്തിലാണെന്നും പേജിന്‍െറ അഡ്മിന്മാര്‍ പറയുന്നു.

ഹാസ്യത്തില്‍ അറിവ് ചാലിച്ചപ്പോള്‍ എന്നാണ് പേജിന്‍െറ ടാഗ്ലൈന്‍. പ്രമുഖ പി.എസ്.സി പരിശീലന കേന്ദ്രങ്ങളുടെ ഫേസ്ബുക് പേജുകളിലൂടെയും റാങ്ക്ഹോള്‍ഡേഴ്സ് ഗ്രൂപ്പുകളിലൂടെയും ട്രോളുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ട്രോള്‍പേജുകളുടെ സ്വീകാര്യതയുടെ തെളിവാണ്.
ചിരിയില്‍ വിരിയുന്ന അറിവുനുറുങ്ങുകള്‍ തങ്ങള്‍ക്ക് വായിച്ചുപഠിക്കുന്നതിനേക്കാള്‍ ഏറെ പ്രയോജനപ്പെടുന്നുണ്ടെന്ന്  പി.എസ്.സി പഠിതാക്കളും പറയുന്നു.

കോച്ചിങ് കേന്ദ്രങ്ങളില്‍ പരിശീലനത്തിനു പോകുന്നവരും വീട്ടിലിരുന്ന് പഠിക്കുന്നവരുമെല്ലാം ഫേസ്ബുക്കിലൂടെ കറങ്ങിത്തിരിയുമ്പോള്‍ ഈ പേജുകളിലേക്കത്തെുന്നുണ്ട്. പേജില്‍ സൈന്‍അപ് ചെയ്യുന്നവര്‍ക്ക് ഇവരുടെ ഗ്രൂപ്പില്‍ ചേരാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
തങ്ങളുടെ ട്രോളുകള്‍ കൂടുതല്‍ പേരിലേക്കത്തെിക്കാനായി പി.എസ്.സി ട്രോള്‍സ് എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് ആപ് തുടങ്ങാനൊരുങ്ങുകയാണ് നിധിന്‍രാജും കൂട്ടുകാരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.