തൃശൂര്‍: വിജിലന്‍സിന്‍െറ അഡീഷനല്‍ ലീഗല്‍ അഡൈ്വസറുടെയും തൃശൂര്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെയും നടപടികളില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇരുവരെയും പരസ്യമായി ശകാരിച്ച കോടതി പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കത്തയച്ചു. കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍, തൃശൂര്‍ സഹകരണ ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുമ്പോഴാണ് തൃശൂര്‍ വിജിലന്‍സ് കോടതി അസാധാരണ നടപടികള്‍ക്ക് സാക്ഷിയായത്.
രാഷ്ട്രീയകൃഷി വികാസ് യോജന ഫണ്ട് വിഹിതം ക്രമക്കേടുമായി ബന്ധപ്പെട്ട് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രനും രജിസ്ട്രാറായിരുന്ന ഡോ. പി.വി. ബാലചന്ദ്രനുമെതിരെ കര്‍ഷക മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി. ചന്ദ്രശേഖരന്‍, അഡ്വ. സത്യജിത്ത് മുഖേന നല്‍കിയ കേസില്‍ ത്വരിതാന്വേഷണം നടത്തിയ തൃശൂര്‍ വിജിലന്‍സ് തന്നോട് അഭിപ്രായം തേടാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ പി.എ. മുരളീകൃഷ്ണന്‍ കോടതിയില്‍ പരസ്യമായി പറഞ്ഞതോടെയാണ് തര്‍ക്കമുയര്‍ന്നത്.
വിഷയം തങ്ങളുടെ പരിധിയില്‍ വരുന്നില്ളെന്നും മറ്റുമാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തൃശൂര്‍ വിജിലന്‍സ് അറിയിച്ചത്. ഇതോടെ തന്‍െറ അധികാരം ചോദ്യം ചെയ്യുകയാണോ എന്ന് ലീഗല്‍ അഡൈ്വസറോട് കോടതി ചോദിച്ചു. സമര്‍പ്പിച്ച റിപ്പോര്‍ട്ട് താന്‍ കണ്ട് അംഗീകരിച്ചതല്ളെന്നായിരുന്നു ലീഗല്‍ അഡൈ്വസറുടെ മറുപടി. കുറച്ചുനേരം വിജിലന്‍സ് സംഘവും ലീഗല്‍ അഡൈ്വസറും തമ്മില്‍ വാദപ്രതിവാദം നടന്നു. ഇതോടെ കോടതി ഇടപെട്ടു.
ഇരുവരുടെയും നടപടികളെ ജഡ്ജ് സി. ജയചന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇരുവരെയും പരസ്യമായി ശാസിച്ച കോടതി അഡീഷനല്‍ ലീഗല്‍ അഡൈ്വസറും അന്വേഷണ സംഘവും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നില്ളെന്നും ഓര്‍നിപ്പിച്ചു. ‘നിങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കോടതിയെ വേദിയാക്കരുത്. നിങ്ങളുടെ മേലധികാരികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം’ എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ കോടതി ഇടപെടുന്നുവെന്ന് വ്യക്തമാക്കി ബെഞ്ച് ക്ളര്‍ക്കിനെ വിളിച്ച് സംഭവം വിശദീകരിച്ച് പ്രശ്ന പരിഹാരത്തിന് ഇടപെടാന്‍ നിര്‍ദേശിച്ച് വിജിലന്‍സിന്‍െറ ചുമതലയുള്ള ആഭ്യന്തര സെക്രട്ടറിക്ക് കത്ത് തയാറാക്കുകയായിരുന്നു.
കേസ് അന്വേഷണങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുള്ളത് അതത് യൂനിറ്റുകളോ അന്വേഷണ മേധാവിയോ ആണ്. അല്ളെങ്കില്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തും. ചില കേസുകളുടെ ആധികാരികതയും നിലനില്‍പ്പും പരിശോധിക്കാന്‍ അതത് കോടതികളിലെ അഡീഷനല്‍ ലീഗല്‍ അഡൈ്വസറുടെ ഉപദേശം തേടാറുണ്ട്.
സമീപകാലത്ത് തൃശൂര്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസുകളിലൊന്നിലും തന്‍െറ ഉപദേശം സ്വീകരിക്കാത്തതാണ് അഡീഷനല്‍ ലീഗല്‍ അഡൈ്വസറുടെ ക്ഷോഭത്തിന് കാരണമെന്ന് പറയുന്നു.
മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസ് ഉള്‍പ്പെടെയുള്ളവയില്‍ ആരോപണ വിധേയനാണ് തൃശൂര്‍ വിജിലന്‍സ് കോടതിയിലെ അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍. അഡീഷനല്‍ ലീഗല്‍ അഡൈ്വസറെ പ്രതിയാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തന്നെ ഹരജിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.