കൊച്ചി സ്വദേശിനിയുടെ തിരോധാനം: പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചി സ്വദേശിനിയായ മെറിന്‍ എന്ന മറിയത്തിന്‍െറ തിരോധാനം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മറിയവും ഭര്‍ത്താവ് ബെസ്റ്റിന്‍ എന്ന യഹ്യയും ഐ.എസില്‍ ചേരാന്‍ രാജ്യംവിട്ടുവെന്ന ആരോപണമാണ് അന്വേഷിക്കുന്നത്. മറിയത്തിന്‍െറ മതംമാറ്റം, തിരോധാനം എന്നിവ അന്വേഷിക്കുന്നതിന്‍െറ ഭാഗമായി പൊലീസ് വൈറ്റിലയിലെ സലഫി സെന്‍ററിലും എത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മറിയം മതപഠനത്തിനായി ഇവിടെ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണിതെന്ന് അന്വേഷണസംഘം സൂചിപ്പിച്ചു. പൊലീസ് എത്തി യുവതി ഇവിടെ എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് മടങ്ങിയതായി സലഫി സെന്‍റര്‍ വൃത്തങ്ങളും വിശദീകരിച്ചു. സാകിര്‍ നായിക് നേതൃത്വം നല്‍കുന്ന ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിലത്തെിയാണ് മെറിന്‍ മതം മാറി മറിയമായതെന്നാണ് സഹോദരന്‍ എബിന്‍ ജേക്കബ് കൊച്ചി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. മെറിന്‍ മതം മാറുന്നതിന് മുമ്പ്, ബെസ്റ്റിന്‍ എന്ന യഹ്യ തന്നെയും ഫൗണ്ടേഷന്‍െറ മുംബൈയിലെ ഓഫിസില്‍ കൊണ്ടുപോയെന്നും അവിടെ ആര്‍.സി. ഖുറേശി എന്നയാള്‍ മതംമാറാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും എബിന്‍ വിശദീകരിക്കുന്നുണ്ട്. ഇതത്തേുടര്‍ന്ന് പാലാരിവട്ടം പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.