Posted On
date_range Updated On
date_range എം.എൽ.എമാരുടെ പങ്കാളിത്തത്തിൽ നക്ഷത്രവേശ്യാലയം പ്രവർത്തിച്ചിരുന്നു- ബിജു രാധാകൃഷ്ണൻ
കൊച്ചി: എം.എൽ.എമാരുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരത്ത് നക്ഷത്രവേശ്യാലയം പ്രവർത്തിച്ചിരുന്നതായി സോളാർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണൻ. സോളർ കമീഷൻ നടത്തിയ തുടർവിസ്താരത്തിലാണ് ബിജു മൊഴി നൽകിയത്.
എം.എൽ.എമാർ ഉൾപ്പെടെയുള്ള പല പ്രമുഖർക്കും ഇതിൽ പങ്കാളിത്തമുണ്ടായിരുന്നു. സരിത എസ്. നായർക്ക് ഇവരുമായി ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് 35 ലക്ഷം രൂപ കൈമാറിയതായ സരിതയുടെ മൊഴി ബിജു ശരിവച്ചു. പി.സി. വിഷ്ണുനാഥ് എംഎൽഎ, മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ എന്നിവർക്കും പണം നൽകിയെന്നും ബിജു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.