കൊച്ചിയിലും കോഴിക്കോട്ടും 10,000 വീതം പുതിയ ഓട്ടോ പെര്‍മിറ്റ്

തിരുവനന്തപുരം: 21 വര്‍ഷത്തിനുശേഷം കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ ഓട്ടോ പെര്‍മിറ്റ് വര്‍ധിക്കുന്നു. ഇരുനഗരത്തിലും 10,000 വീതം ഓട്ടോ പെര്‍മിറ്റുകള്‍ കൂടി അനുവദിക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റിന്‍െറ തീരുമാനം.അതേസമയം, അന്തരീക്ഷശബ്ദ മലിനീകരണമുണ്ടാക്കുന്നതിനാല്‍ നഗരങ്ങളില്‍ ഡീസല്‍ ഓട്ടോകള്‍ക്ക് പുതുതായി പെര്‍മിറ്റ് നല്‍കേണ്ടതില്ളെന്നും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.

നിലവിലെ ഡീസല്‍ ഓട്ടോകള്‍ സി.എന്‍.ജിയിലേക്ക് മാറാനുള്ള ചെലവിലെ 50 ശതമാനം സര്‍ക്കാര്‍ നല്‍കണമെന്നും ശിപാര്‍ശയുണ്ട്.
ബജറ്റില്‍ പ്രഖ്യാപിച്ച ഹരിതനികുതിയില്‍നിന്ന് ഇതിനുള്ള വിഹിതം പരിഗണിക്കണം. 30,000ത്തോളം രൂപയാണ് ഡീസല്‍ ഓട്ടോ സി.എന്‍.ജിയിലേക്ക് മാറാനുള്ള ചെലവ്. കൊച്ചി നഗരത്തില്‍ നിലവില്‍ 4500 ഓട്ടോ പെര്‍മിറ്റാണുള്ളത്.

കോഴിക്കോട്ട് 4335ഉം. തിരുവനന്തപുരം നഗരത്തിലെ ഓട്ടോ പെര്‍മിറ്റുകള്‍ 30,000 ആയി നേരത്തേ നിശ്ചയിച്ചിരുന്നു.സിറ്റി പെര്‍മിറ്റില്ലാത്ത ഓട്ടോകള്‍ നഗരപരിധികളില്‍ വര്‍ധിക്കുന്നതും ഇവ വ്യാപക പരാതിക്കിടയാക്കിയതുമാണ് പെര്‍മിറ്റ് വര്‍ധിപ്പിക്കാന്‍ കാരണം. ഇതിനുപുറമെ സമീപ പഞ്ചായത്തുകള്‍കൂടി കൂട്ടിച്ചേര്‍ത്ത് കോര്‍പറേഷന്‍ മേഖല വികസിച്ചതും പരിഗണിച്ചു.

തലസ്ഥാന നഗരിയിലേതുപോലെ കൊച്ചി, കോഴിക്കോട്  നഗരങ്ങളിലും ഓട്ടോകള്‍ക്ക് പ്രത്യേക നിറവും നമ്പറും നല്‍കാനാണ് ആലോചന. ഇതിനുള്ള ശിപാര്‍ശയും ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ് സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് നഗരങ്ങളിലെ സ്റ്റാന്‍ഡും ഓട്ടോകളുടെ എണ്ണവും പുന$ക്ര
മീകരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.