കോഴിക്കോട്: ഡി.എം.ആര്‍.സി തയാറാക്കിയ അതിവേഗ റെയില്‍പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ഇടതുമുന്നണി തള്ളുമെന്നു സൂചന. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ തയാറാക്കിയ്. പകരം ഇന്ത്യന്‍ റെയില്‍വേയെ പങ്കാളിയാക്കി നിലവിലെ റെയില്‍ പാതയോട് ചേര്‍ന്നു ഹൈസ്പീഡ് പാളങ്ങള്‍ നിര്‍മിച്ചു അതിവേഗപാത യാഥാര്‍ഥ്യമാക്കാന്‍ പറ്റുമോ എന്നു പരിശോധിക്കാന്‍ കേരളാ ഹൈസ്പീഡ് റെയില്‍ കോറിഡേര്‍ കമ്പനിയോട് ആവശ്യപ്പെടും.
പദ്ധതി റിപ്പോര്‍ട്ട് എല്‍.ഡി.എഫ് തള്ളുമെന്നതിനാല്‍ ഇതു സര്‍ക്കാറിന് മുന്നിലത്തൊന്‍ സാധ്യതയില്ല. നയപരവും വന്‍കിട പദ്ധതികളെ സംബന്ധിച്ച കാര്യങ്ങളും എല്‍.ഡി.എഫ് അംഗീകരിച്ചശേഷമേ മന്ത്രിസഭയിലേക്ക് പോകാന്‍ പാടുള്ളൂ എന്നു മുന്നണി തീരുമാനം എടുത്തിട്ടുണ്ട്. ഇടതുമുന്നണി പ്രകടന പത്രികയില്‍ പറയുന്നതിന് വിരുദ്ധവുമാണ് പദ്ധതി റിപ്പോര്‍ട്ട്.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ രണ്ടു മണിക്കൂര്‍ കൊണ്ടു കുതിച്ചത്തൊന്‍ കഴിയുന്ന അതിവേഗ റെയില്‍പാത നിലവിലെ റെയില്‍ പാളത്തിനു നാലു മുതല്‍ എട്ടു വരെ കിലോമീറ്റര്‍ കിഴക്ക് സ്ഥാപിക്കാമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. ജനവാസ കേന്ദ്രങ്ങളെ വലിയ തോതില്‍ ബാധിക്കുന്നതാണിത്. ഡി.എം.ആര്‍സി യുടെ കണക്കു പ്രകാരം 800 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. ഇതു അപ്രായോഗികമാണെന്നും ജനകീയ പ്രക്ഷോഭം ക്ഷണിച്ചുവരുത്തുന്ന നടപടിയാകുമെന്നും മുന്നണിയില്‍ അഭിപ്രായമുണ്ട്. സി.പി.ഐക്ക് ഇക്കാര്യത്തില്‍ ഉറച്ച എതിര്‍ നിലപാടാണുള്ളത്.
1,27,849 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കുന്നത്. ഇതില്‍ 85ശതമാനം തുക കുറഞ്ഞ പലിശനിരക്കില്‍ ജപ്പാന്‍ സര്‍ക്കാറില്‍നിന്നു ലഭിക്കുമത്രേ. ഇത്രയും ഭീമമായ തുക ചെലവാക്കി അതിവേഗപാത കൊണ്ടുവന്നാല്‍ അതില്‍ യാത്ര ചെയ്യാന്‍ ആളെ കിട്ടുമോ എന്നതും വിഷയമാണ്. വിമാനക്കൂലിക്ക് തുല്യമായതോ അതില്‍ കൂടുതലോ തുക ടിക്കറ്റിനു നല്‍കേണ്ടി വരും. എയര്‍ ഇന്ത്യ അടക്കം വിമാന കമ്പനികള്‍ തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കും തിരിച്ചും നടത്തിയ സര്‍വിസുകള്‍ നിര്‍ത്തേണ്ടി വന്നത് ആളില്ലാതായതിനാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.