ഞായറാഴ്ച രജിസ്റ്റര്‍ ചെയ്തത് എട്ടു കേസുകള്‍

പടന്ന: ഞായറാഴ്ച എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ചന്തേര പൊലീസ് അറിയിച്ചു. തൃക്കരിപ്പൂരിലെ കാണാതായ  മര്‍വാനുവേണ്ടി പിതാവ് കെ.വി.പി. മുഹമ്മദ് ഇസ്മായില്‍, ഇളമ്പച്ചിയിലെ ഫിറോസ്ഖാനു വേണ്ടി പിതാവ് ഇ.കെ. മുഹമ്മദ് കുഞ്ഞി ഹാജി,  അബ്ദുല്‍ റാഷിദ്, ഭാര്യ ആയിഷ, മകള്‍ സാറ എന്നിവര്‍ക്കുവേണ്ടി പിതാവ് ടി.പി. അബ്ദുല്ല ഉടുമ്പുന്തല എന്നിവര്‍ പരാതി നല്‍കി.

മര്‍ഷാദിനുവേണ്ടി പിതാവ് മുസ്തഫയും പടന്ന സ്വദേശികളായ അഷ്ഫാഖ്, ഭാര്യ ശംസിയ, ഇവരുടെ മകള്‍ ആയിഷ എന്നിവര്‍ക്കായി ഭാര്യാപിതാവ് അബ്ദുല്‍ അസീസും ഹഫീസുദ്ദീനുവേണ്ടി പിതാവ് എ. അബ്ദുല്‍ ഹക്കീമും ഡോ. ഇജാസ്, ഷിഹാസ്, ഇവരുടെ ഭാര്യമാരായ റിഫൈല, അജ്മല, മകന്‍ ഹയാന്‍ എന്നിവര്‍ക്കായി പിതാവ് പി. അബ്ദുല്‍ റഹ്മാനും പരാതി നല്‍കി.

കാണാതായി എന്ന പേരിലുള്ള സാധാരണ  പരാതികളാണ് ലഭിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങളൊന്നും പരാതിയില്‍ ഇല്ളെന്നും ചന്തേര പൊലീസ് അറിയിച്ചു. മുര്‍ഷിദിനുവേണ്ടി പിതാവ് ടി.കെ. മുഹമ്മദ്, സാജിദിനുവേണ്ടി പിതാവ് വി.കെ.ടി. മഹമൂദ് എന്നിവര്‍ ശനിയാഴ്ച പരാതി നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.