സിവില്‍കോഡ്: മതസ്വാതന്ത്ര്യം സംരക്ഷിക്കണം –സി.ബി.സി.ഐ

തിരുവനന്തപുരം: ഭരണഘടന ഉറപ്പുനല്‍കിയ മതസ്വാതന്ത്ര്യം സംരക്ഷിച്ചുവേണം പൊതു സിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകളെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). വൈവിധ്യവും സ്വാതന്ത്ര്യവും ഹനിക്കപ്പെടാതെ സിവില്‍കോഡിനെക്കുറിച്ച ചര്‍ച്ചയില്‍ പങ്കുചേരുന്നതിന് ഭാരത കത്തോലിക്ക സഭക്ക് തുറന്ന മനസ്സാണുള്ളത്. കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദേശങ്ങളുടെ കരട് രൂപം ലഭിച്ചശേഷമേ കൂടുതലായി പ്രതികരിക്കാനാവൂവെന്ന് പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്ക ബാവ പ്രസ്താവിച്ചു. ഇതു സംബന്ധിച്ച് വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്താന്‍ സി.ബി.സി.ഐ മുന്‍കൈയെടുക്കും. എല്ലാ മതവിഭാഗങ്ങളുമായി സമയബന്ധിതമായി ചര്‍ച്ച നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ബാവ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.