പുകളേന്തി

മാതാപിതാക്കൾ വേർപിരിഞ്ഞു; മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

അടിമാലി: മാതാപിതാക്കൾ വേർപിരിഞ്ഞതിന്‍റെ മനോവിഷമത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പുകളേന്തി (14) ആണ് മരിച്ചത്.

ശാന്തൻപാറ ടാങ്ക് മേട് ഭാഗത്ത് താമസിക്കുന്ന ശാന്തിയുടെ വീട്ടിലാണ് തൂങ്ങി മരിച്ചത്. ശാന്തിയുടെ മകളുടെ മകനാണ്. പുകളേന്തിയുടെ പിതാവ് നാഗരാജും മാതാവ് ചിത്രയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. സ്പോർട്സ് ഡേ ആയതിനാൽ പുകളേന്തി സ്കൂളിൽ പോയിരുന്നില് . ചിത്രയുടെ സഹോദരി പണ്ടേശ്വരിയുടെ വീട്ടിലായിരുന്നു താമസിച്ച് പഠിച്ചിരുന്നത്.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പുകളേന്തി മുത്തശ്ശി ശാന്തിയുടെ ടാങ്ക് മേട് ഭാഗത്തുള്ള വീട്ടിലേക്ക് എത്തിയത്. നടന്നു പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. ശാന്തി ജോലിക്കും സഹോദരൻ രോഹിത് സ്കൂളിലും പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 11.30 ഓടെ പോസ്റ്റ് മാൻ ശാന്തിയുടെ വീട്ടിലെത്തിയപ്പോഴാണ് പുകളേന്തിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രണ്ട് മാസം മുമ്പ് പുകളേന്തി അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുന്നതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് അന്ന് പുകളേന്തി അധ്യാപികയോട് പറഞ്ഞത്. പുകളേന്തിയുടെ സഹോദരൻ രോഹിത് പള്ളിക്കുന്ന് എം.ജി.എം സ്കൂളിലെ യു.പി സ്കൂൾ വിദ്യാർഥിയാണ്. ശാന്തൻപാറ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Student commits suicide due to mental distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.