മുഖം മറച്ച് പർദയിട്ട ചിത്രവുമായി വ്യാജ പോസ്റ്റർ; മുക്കൂട്ട് മലിന്യങ്ങളുടെ മനസ്സിലുള്ളത് ഇസ്‌ലാം വിരോധം, പരാതി നൽകിയെന്ന് ഷാഫി ചാലിയം

കോഴിക്കോട്: മലപ്പുറം വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരിൽ വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നതായി മുസ്‌ലിം ലീഗ് നേതാവ് ഷാഫി ചാലിയം. പർദയിട്ട് മുഖം മറച്ച, സ്ഥാനാര്‍ഥിയുടെ പേര് എസ്.പി. ഫാത്തിമ നസീർ എന്ന് നൽകിയ വ്യാജ പോസ്റ്റർ ഷാഫി ചാലിയം ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇതിനെതിരെ പരാതി നൽകിയതായി അദ്ദേഹം അറിയിച്ചു.

ഇങ്ങനെയൊരു സ്ഥാനാർഥി ഇല്ലെന്നും പ്രസ്തുത വാർഡിൽ മത്സിക്കുന്നത് മൂന്ന് വട്ടം ജനപ്രതിനിധിയായിരുന്ന മുസ്‌ലിം ലീഗുകാരുടെയും യു.ഡി.എഫുകാരുടെയും പ്രിയങ്കരിയായ നേതാവ് എൻ.ടി. മൈമൂനയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഫാഫി ചാലിയത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

മദ്ധ്യ കേരളത്തിലും തെക്കൻ കേരളത്തിലും സിപിഎമ്മുകാരും സന്ഖികളും കാസക്കാരും പ്രചരിപ്പിക്കുന്ന പോസ്റ്ററാണിത്. മുഖം മറച്ച എസ്.പി.ഫാത്തിമാ നസീർ. അങ്ങിനെയൊരു സ്ഥാനാർത്ഥി തന്നെയില്ല. ഈ മുക്കൂട്ട് മലിന്യങ്ങളുടെ മനസ്സിലുള്ളത് രാഷ്ട്രീയ ശത്രുതയല്ല. ഇസ്ലാം വിരോധം മാത്രമാണ്. വരണാധികാരിക്ക് പരാതി നൽകിയിട്ടുണ്ട്. എന്ത് കാര്യം? സിജെപി ഭരണത്തിൽ എന്ത് സംഭവിക്കാൻ?

സുപ്രീം കോടതി അഭിഭാഷകൻ എം.ആർ. അഭിലാഷാണ് ഈ വ്യാജ പോസ്റ്റർ എനിക്കയച്ചു തന്ന് യാഥാർഥ്യമന്വേഷിച്ചത്. ഞാൻ ഉടൻ തന്നെ വേങ്ങരയിലെ ലീഗ് നേതാവായ അലി അക്ബറിനെ വിളിച്ച് കാര്യം തേടിയപ്പോഴാണ് സംഖാക്കളുടെ വേലയാണെന്ന് മനസ്സിലായത്.

മൂന്ന് വട്ടം അതായത് 15 വർഷം ജന പ്രതിനിധിയായിരുന്ന പ്രശസ്തയായ നേതാവാണ് മുസ്ലിംലീഗുകാരുടെയും യുഡിഎഫുകാരുടെയും പ്രിയങ്കരിയായ നേതാവ് കൂടിയാണ് വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന എൻ.ടി.മൈമൂന. ഇവരുടെ വാർഡിലാണ് സംഘാക്കൾ ഇപ്പണി ഒപ്പിച്ചത്. വേങ്ങര പട്ടണത്തിന്റെ ഹൃദയ ഭാഗമായ ബസ്റ്റാന്റ് ഉൾപ്പടെയുള്ള നഗര ഭാഗം ഉൾപ്പെടുന്ന പ്രദേശമാണ് ഈ പന്ത്രണ്ടാം വാർഡെന്നോർക്കണം. അലി അക്ബറിന് ഒരു നിർദ്ദേശമേ കൊടുത്തുള്ളൂ.

File police complaint
Let them be brought to book
പോലീസിലും നൽകി
വ്യാജ സൃഷ്ടിപ്പുകളെ സൂക്ഷിക്കുക
(ഷാഫി ചാലിയം)

Full View

Tags:    
News Summary - Shafi Chaliyam FB post about fake poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.