ഡിഫ്തീരിയ: വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: ഡിഫ്തീരിയ പ്രതിരോധ വാക്സിനുകളുടെ ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മലബാറില്‍ ഡിഫ്തീരിയ വ്യാപകമായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ഉന്നതതലയോഗം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മലപ്പുറത്ത് ചേരുമെന്നും മന്ത്രി അറിയിച്ചു. ഡിഫ്തീരിയ ബാധിതരെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി  മെഡിക്കല്‍ സംഘവുമായി ചര്‍ച്ച നടത്തി.

കൂടുതല്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്ത് പ്രത്യേക ആരോഗ്യവിദഗ്ധ സംഘം തങ്ങുന്നുണ്ട്. ഡിഫ്തീരിയ വ്യാപകമാകുന്നത് തടയാന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്നും പ്രതിരോധ മരുന്നിന്‍റെ അപര്യാപ്തത പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിഫ്തീരിയ ബാധിച്ച 23 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്.

കല്‍ബുറഗി നഴ്സിങ് കോളജില്‍ റാഗിങ്ങിന്  ഇരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ കെ.കെ ശൈലജ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍  പുരോഗതിയുണ്ടെന്നും അവര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.