ബാര്‍കോഴ: ആര്‍.സുകേശനെ കുറ്റപ്പെടുത്തി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് എസ്.പി ആര്‍.സുകേശനെ കുറ്റപ്പെടുത്തി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസ് അന്വേഷണത്തില്‍ സുകേശന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കേസിന്‍റെ അന്വേഷണവിവരങ്ങള്‍ ചോര്‍ന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടത്തെി. അന്വേഷണവിവരങ്ങള്‍ പുറത്തുവിട്ട സുകേശന്‍റെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും  ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സുകേശന് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഉചിതമായ നടപടി സര്‍ക്കാരിന് സ്വീകരിക്കാമെന്നും റിപ്പോറട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് സമര്‍പ്പിച്ചു.
സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയ വിജിലന്‍സ് മേധാവിയുടെ നടപടിയെ ശരിവെക്കുന്നതാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കണ്ടത്തെലുകള്‍ ഗൗരവമായി എടുക്കാതെ  സുകേശന്‍ തിടുക്കത്തില്‍ നിഗമനത്തിലത്തെുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചും കണ്ടത്തെിയിരിക്കുന്നത്. മുന്‍ ധാരണകള്‍വെച്ചാണ് സുകേശന്‍ കേസ്ന്വേഷിച്ചതെന്ന വിമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് മേധാവി തിരുത്തല്‍ വരുത്തിയത് ശരിവെച്ചത് ഏറെ വിവാദമായിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച  സുകേശനെതിരെ നടപടി ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളാനാണ് സാധ്യത.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.