പി.വി. മോഹനന് പെന്‍ഷനും ലീവ് എന്‍കാഷ്മെന്‍റും നിഷേധിച്ചു

തൃശൂര്‍: തങ്ങളുടെ മുംബൈ ശാഖ കേന്ദ്രീകരിച്ച് നടന്ന 141 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നിയമത്തിന്‍െറ മുന്നിലത്തെിച്ച സീനിയര്‍ മാനേജര്‍ പി.വി. മോഹനനോട് ധനലക്ഷ്മി ബാങ്കിന്‍െറ പക ഒടുങ്ങുന്നില്ല. ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്‍റും ധനലക്ഷ്മി ബാങ്ക് ഓഫിസേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റുമായിരുന്ന മോഹനനെ ബാങ്കില്‍ നിന്നും കാരണംപറയാതെ പിരിച്ചുവിട്ട മാനേജ്മെന്‍റ് അദ്ദേഹത്തിന് പെന്‍ഷനും ലീവ് എന്‍കാഷ്മെന്‍റും നിഷേധിച്ചു. മോഹനന്‍ 36 വര്‍ഷം അടച്ച പെന്‍ഷന്‍ വിഹിതം ബാങ്കിന്‍െറ പക്കലിരിക്കുമ്പോഴാണ് ഈ നീതിനിഷേധം.

 ബാങ്കുകളില്‍ സമീപകാലത്താണ് പെന്‍ഷന്‍ സമ്പ്രദായം വന്നത്. അതുവരെ പങ്കാളിത്ത പി.എഫ് പദ്ധതിയായിരുന്നു. അടിസ്ഥാന ശമ്പളത്തിന്‍െറ 10 ശതമാനത്തോളം തുക മോഹനന്‍െറ വേതനത്തില്‍നിന്ന് പി.എഫിലേക്ക് മാറ്റുമ്പോള്‍ അത്രയും തുക ബാങ്കും അതില്‍ നിക്ഷേപിച്ചിരുന്നു.  മോഹനന് 36 വര്‍ഷം സര്‍വിസ് ഉള്ളപ്പോഴാണ് പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തിലേക്ക് വന്നത്. അന്നോളം പി.എഫില്‍ അടച്ച തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റി. തുക മതിയാകില്ളെന്നു പറഞ്ഞ് രണ്ടു ലക്ഷം രൂപ കൂടി മോഹനനെക്കൊണ്ട് അടപ്പിക്കുകയും ചെയ്തു. മോഹനന്‍ അടച്ച തുകക്ക് ആനുപാതികമായി ബാങ്കും അടച്ചതും കണക്കാക്കുമ്പോള്‍   പ്രതിമാസം 40,000 രൂപയോളം പെന്‍ഷന്‍ ലഭിക്കേണ്ടതാണ്. ചട്ടപ്രകാരമുള്ള കുറ്റപത്രം, അന്വേഷണം, തെളിവെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്  പിരിച്ചുവിട്ടത്. കാരണം വ്യക്തമാക്കിയിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.