ഇതരസംസ്ഥാന പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്

പാലക്കാട്: സംശയസാഹചര്യത്തില്‍ ഷൊര്‍ണൂരില്‍ പിടിയിലായ ഇതരസംസ്ഥാനക്കാരിലുള്‍പ്പെട്ട ചില പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിനിരയായതായി അധികൃതര്‍ സ്ഥിരീകരിച്ചു. ജില്ലാ ശിശുക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണിത് വ്യക്തമായത്. സംഘത്തില്‍ ഒരു ആണ്‍കുട്ടിയും 14 പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്. ഏഴ് വയസ്സുള്ള ആണ്‍കുട്ടി മാതാവിനോടൊപ്പമാണത്തെിയത്. ബാക്കി 14 പെണ്‍കുട്ടികള്‍ 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ്. ആറു പേര്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. കുട്ടികളുടെ ബന്ധുക്കളെ കണ്ടത്തൊന്‍ സാമൂഹികനീതി വകുപ്പധികൃതര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ അന്വേഷണം തുടങ്ങി. റെയില്‍വേ പൊലീസും അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞമാസം 30ന് ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസില്‍നിന്നാണ് ഝാര്‍ഖണ്ഡ്, ഒഡീഷ സംസ്ഥാനക്കാരായ 36 അംഗ സംഘത്തെ ഷൊര്‍ണൂര്‍ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്. അഞ്ച് യുവാക്കളും സംഘത്തിലുണ്ടായിരുന്നു. സ്ത്രീകളെ എറണാകുളത്തെ ചെമ്മീന്‍ സംസ്കരണ ഫാക്ടറിയില്‍ ജോലിക്ക് കൊണ്ടുവന്നതെന്നായിരുന്നു വിശദീകരണം. മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം കേസെടുത്ത റെയില്‍വേ പൊലീസ് സംഘത്തിലെ അഞ്ച് പുരുഷന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീകളേയും 14 പെണ്‍കുട്ടികളേയും മുട്ടിക്കുളങ്ങരയിലെ മഹിളാമന്ദിരത്തിലാണ് താമസിപ്പിച്ചത്. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ നേരത്തെ കൊച്ചിയിലെ ചെമ്മീന്‍ സംസ്കരണ കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണെന്ന് പറയുന്നു. 18 വയസും അതിന് മുകളിലും രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് ചിലരുടെ കൈവശമുണ്ട്. ഇവയുടെ ആധികാരികതയില്‍ സംശയമുണ്ട്. മുതിര്‍ന്ന സ്ത്രീകളെ മാത്രമേ ജോലിക്ക് എടുക്കാറുള്ളൂവെന്നാണ് ചെമ്മീന്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. പ്രതിദിനം 280 രൂപ നല്‍കാറുണ്ടെന്നും താമസവും ഭക്ഷണവും സൗജന്യമാണെന്നും ഇവര്‍ പറയുന്നു. കുട്ടികളെയത്തെിച്ചത് തങ്ങളുടെ അറിവോടെയല്ളെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കൗണ്‍സലറുടെ സഹായത്തോടെ പെണ്‍കുട്ടികളുമായി ആശയവിനിമയത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഭാഷ തടസ്സമാകുന്നു. ബന്ധുക്കളെ കണ്ടത്തൊന്‍ ഝാര്‍ഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റുകളുമായി ബന്ധപ്പെട്ടാണ് നടപടിയാരംഭിച്ചത്. ചൂഷണത്തിനിരയായത് എവിടെ വെച്ചെന്നതും അന്വേഷിക്കും. തിങ്കളാഴ്ച ജില്ലാ ശിശുക്ഷേമസമിതി മുമ്പാകെ കുട്ടികളെ ഹാജരാക്കി. ചെയര്‍മാന്‍ ഫാ. ജോസ് പോള്‍, പബ്ളിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. കുര്യാക്കോസ്, അംഗങ്ങളായ വി. കൃഷ്ണകുമാര്‍, സിസ്റ്റര്‍ ടെസിന്‍ എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.