കൊല്ലം: കലക്ടറേറ്റില്‍ ബോംബ് സ്ഫോടനമുണ്ടായി 15 ദിവസം പിന്നിടുമ്പോഴും തുമ്പ് കണ്ടത്തൊന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണം നടത്തി പല സംഘടനകളെയും സംശയമുനയില്‍ നിര്‍ത്തിയെങ്കിലും അന്തിമ നിഗമനത്തിലത്തൊന്‍ കഴിഞ്ഞിട്ടില്ല. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയേറി. നിലവില്‍ സംഘത്തിലുണ്ടായിരുന്ന വെസ്റ്റ് സി.ഐയെയും എസ്.ഐയെയും സ്ഥലം മാറ്റി. എ.സി.പിയെ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കുമെന്നാണ് അറിയുന്നത്. 2015 മേയ് രണ്ടിന് എസ്.എന്‍ കോളജ് ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇലക്ട്രോണിക് വസ്തു കണ്ടത്തെിയിരുന്നു. അന്ന് അന്വേഷണച്ചുമതലയുണ്ടായിരുന്ന എ.സി.പിയാണ് കലക്ടറേറ്റിലെ ബോംബ് സ്ഫോടനം അന്വേഷിക്കുന്നത്.
രണ്ട് സംഭവത്തിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പുതിയ സിറ്റി പൊലീസ് കമീഷണര്‍ സ്ഥാനമേറ്റ് ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് സംഭവങ്ങള്‍ എന്നത് ദുരൂഹതയുണ്ടാക്കുന്നു. ജൂണ്‍ 15നാണ് കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജീപ്പിന് സമീപത്ത് സ്ഫോടനമുണ്ടായത്. ഒരാള്‍ക്ക് പരിക്കേറ്റു. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉദ്യോഗസ്ഥരടക്കം പലരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴും സംശയകരമായ ഒന്നും കിട്ടിയില്ല.
ഇതിനിടെ, പൊലീസിന്‍െറ മോക് ഡ്രില്ലാണോ കലക്ടറേറ്റില്‍ നടന്നതെന്ന സംശയവും ഉയര്‍ന്നുവന്നു. കൂടാതെ, പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും രണ്ട് തട്ടിലായിരുന്നു. ഭരണകൂടത്തിനെതിരായ നീക്കമാണോ എന്നതും സംശയത്തിനിടയാക്കി.
ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പിലുണ്ടായ സമാന ബോംബ് സ്ഫോടനമാണ് ഇത്തരം നിഗമനങ്ങളെ ഇല്ലാതാക്കുന്ന മറ്റൊരു സംഭവം. രണ്ടിടത്തും ചോറ്റുപാത്രത്തിലെ ബോംബാണ് പൊട്ടിയത്. ചിറ്റൂരില്‍ ജീപ്പിനകത്താണെങ്കില്‍ കൊല്ലത്ത് പുറത്താണെന്ന വ്യത്യാസമാണ്. അതിനാലാണ് സംസ്ഥാനത്തിന് പുറത്തെ തീവ്രവാദസംഘടനകളിലേക്ക് അന്വേഷണം നീങ്ങിയത്. ഇതിനിടെ, ബോഡോലാന്‍ഡ് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ മിലിട്ടറി ഇന്‍റലിജന്‍സ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് അസമില്‍ കേസൊന്നുമില്ളെന്ന് തെളിഞ്ഞതിനത്തെുടര്‍ന്ന് നിരീക്ഷണത്തില്‍ വിട്ടയച്ചു.
ആട് ആന്‍റണിയുടെ വിചാരണ നടക്കുന്ന സമയമായതിനാല്‍ ആ വഴിക്കും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, സ്ഫോടനത്തിലേക്കത്തെുന്നതൊന്നും കണ്ടത്തെിയില്ല. മാവോവാദി നേതാവ് രൂപേഷിനെ നേരത്തേ കൊല്ലം കോടതിയില്‍ എത്തിച്ചിരുന്നു. ആ വഴിക്കും അന്വേഷണം നീണ്ടു. ഇതിനിടെ, തെറ്റിദ്ധാരണയുള്ള വാര്‍ത്തകളും അന്വേഷണസംഘം പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് സൂചന കിട്ടിയെന്നും ഉടന്‍ പിടിയിലാകുമെന്നും സംഘം അറിയിച്ചെങ്കിലും ഇപ്പോഴും ഇരുളില്‍ തപ്പുകയാണ്. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അവലോകനം നടത്തി തുടര്‍ന്നുള്ള നടപടി എങ്ങനെയാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 15 ദിവസം കഴിയുന്ന വേളയിലും സ്ഫോടനത്തിന് പിന്നിലുള്ളവരെ പിടികൂടാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.