???????? ????????????? ?????

കുഞ്ഞന്‍ ചര്‍ക്കയില്‍ റെക്കോഡുമായി രജീഷ്

തൃശൂര്‍: കുഞ്ഞന്‍ ചര്‍ക്കയില്‍ റെക്കോഡ് നെയ്ത് പുലിയന്നൂര്‍ സ്വദേശി രജീഷ് ചരിത്രം കുറിച്ചു. 1.7 സെ.മീ നീളമുള്ള രാജ്യത്തെ ഏറ്റവും ചെറിയ ചര്‍ക്ക നിര്‍മിച്ചാണ് രജീഷ് യൂനിവേഴ്സല്‍ റെക്കോഡ് ഫോറത്തിന്‍െറ ദേശീയ റെക്കോഡ് നേട്ടത്തിന് അര്‍ഹനായത്. ഹരിയാന സ്വദേശിയുടെ രണ്ട് സെ.മീ നീളമുള്ള ചര്‍ക്കയാണ് നിലവിലെ റെക്കോഡ്. ആ സ്ഥാനത്ത് 1.7 സെ.മി നീളവും 1.1 സെ.മീ വീതിയും 1.5 സെ.മീ ഉയരവുമാണ് രാജേഷിന്‍െറ ചര്‍ക്കക്കുള്ളത്. തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ കാണികളെ സാക്ഷിയാക്കി യൂനിവേഴ്സല്‍ റെക്കോഡ് ഫോറം പ്രതിനിധി സുനില്‍ ജോസഫാണ് റെക്കോഡ് പ്രഖ്യാപിച്ചത്. ലിംക ലോക റെക്കോഡിനാണ് രജീഷിന്‍െറ അടുത്തശ്രമം.

കൗതുകം ജനിപ്പിക്കുന്ന വെറുമൊരു കാഴ്ചവസ്തു മാത്രമല്ല രജീഷ് നിര്‍മിച്ച കുഞ്ഞന്‍ ചര്‍ക്ക. 800 മി. ഗ്രാമാണ് ചര്‍ക്കയുടെ ആകെ ഭാരം. തേക്കിന്‍ തടിയിലാണ് നിര്‍മിച്ചത്. ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് ഇത് നിര്‍മിച്ചത്. വലിയ ചര്‍ക്ക നിര്‍മിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇതിന് വേണമെങ്കിലും ലോകറെക്കോഡിനായി തയാറെടുപ്പ് തുടങ്ങിയെന്ന് രജീഷ് പറഞ്ഞു. ഇന്ത്യയില്‍ നിന്നു തന്നെയുള്ള 1.2 സെ.മീ നീളമുള്ള ചര്‍ക്കയാണ് നിലവിലെ ലോക റെക്കോഡ്. 1.1 സെ.മീറ്റര്‍ നീളമുള്ള ചര്‍ക്ക നിര്‍മിച്ച് ആ റെക്കോഡ് ഭേദിക്കാനാണ് രജീഷിന്‍െറ അടുത്തശ്രമം.

ജോലി കഴിഞ്ഞുള്ള സമയമാണ് രജീഷ് ഇത്തരം കൗതുകകരമായ വസ്തുക്കള്‍ നിര്‍മിക്കുന്നത്. കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍, ഹാന്‍റി ക്രാഫ്റ്റ്സ് എന്നിവക്ക് വാണിജ്യ അടിസ്ഥാനത്തില്‍ ചര്‍ക്ക നിര്‍മിച്ചു നല്‍കുന്നുണ്ട്, 36കാരനായ രജീഷ്. റിപ്പബ്ളിക്ക് ദിനത്തില്‍ ഇന്ത്യയിലത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമക്ക് ഇന്ത്യ സമ്മാനിച്ച ചര്‍ക്കയിലും ഫ്രഞ്ച് പ്രസിഡന്‍റിന്‍െറ ഇന്ത്യന്‍ സന്ദര്‍ശനത്തിന്‍െറ ഓര്‍മക്കായി നല്‍കിയ ചര്‍ക്കയിലും രജീഷിന്‍െറ കൈയൊപ്പുണ്ട്.

രജീഷിന്‍െറ റെക്കോഡ് പ്രകടനം സി.എന്‍. ജയദേവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്. നായര്‍ അധ്യക്ഷത വഹിച്ചു. അനില്‍ അക്കര എം.എല്‍.എ, കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ സെക്രട്ടറി വി. കേശവന്‍, വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ഷേര്‍ളി ദിലീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.