Posted On
date_range Updated On
date_range ആദര്‍ശ രാഷ്ട്രീയക്കാരുണ്ടെങ്കില്‍ ബാബുവിന്‍െറ പുന:പ്രവേശം എതിര്‍ക്കണം –കുമ്മനം
തൃശൂര്‍: കോണ്‍ഗ്രസില്‍ ആദര്‍ശ രാഷ്ട്രീയക്കാരുണ്ടെങ്കില്‍ കെ. ബാബുവിന്‍െറ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനെ എതിര്‍ക്കണമെന്ന് ബി.ജെ.പി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. വിമോചനയാത്രക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജിവെച്ച ബാബു മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നത് ജനാധിപത്യത്തിന്‍െറ തകര്‍ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുമായി നേതൃത്വം ചര്‍ച്ച നടത്തുന്നത് സ്വാഭാവികമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ കെ.എം. മാണിയുമായി ചര്‍ച്ച നടത്തുന്നുവെന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണം ബി.ജെ.പിക്ക് മുന്നില്‍ സജീവമായുള്ള വിഷയമാണെന്നും കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.