Posted On
date_range Updated On
date_range പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
അഡ്വ. കെ. വിശ്വന്‍ മുഖേനയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. എം.കെ. ദാമോദരന്‍, അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ ജയരാജനുവേണ്ടി തലശ്ശേരി കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.
തുടര്‍ച്ചയായി നോട്ടീസ് നല്‍കിയിട്ടും ജയരാജന്‍ സി.ബി.ഐക്ക് മുമ്പാകെ ഹാജരായില്ല.
ജില്ലാ കോടതിയില്‍ നേരത്തെ രണ്ടുതവണ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ജനുവരി 21നാണ് ജയരാജനെ സി.ബി.ഐ 25ാം പ്രതിയായി ചേര്‍ത്തത്.
കൊലപാതകത്തിന്‍െറ മുഖ്യസൂത്രധാരന്‍ ഇദ്ദേഹമാണെന്നാണ് സി.ബി.ഐ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.