പര്‍ദക്കെതിരായ പരാമര്‍ശം: സി.എന്‍. ജയദേവന്‍ എം.പി ഖേദം പ്രകടിപ്പിച്ചു

ചാവക്കാട്: പര്‍ദക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ സി.എന്‍. ജയദേവന്‍ എം.പി ഖേദം പ്രകടിപ്പിച്ചു. ചാവക്കാട് എം.ആര്‍. രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെ ശാസ്ത്രബോധത്തെയും മതവിശ്വാസത്തെയും കുറിച്ച് പ്രതിപാദിക്കുകയായിരുന്നു താനെന്നും അതിലൂടെ ആരുടെയെങ്കിലും മതവികാരത്തെയോ വിശ്വാസത്തെയോ വ്രണപ്പെടുത്തിയെങ്കില്‍ ഖേദിക്കുന്നുവെന്നും എം.പി അറിയിച്ചു. ചന്ദ്രനിലേക്ക് മനുഷ്യന്‍ പോയിട്ടില്ളെന്നും അത്തരം പ്രചാരണം ശുദ്ധ തട്ടിപ്പാണെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ തൃശൂരില്‍ പ്രസംഗിച്ചതായും മനുഷ്യന്‍െറ ശിരസ്സിലേക്ക് അടിച്ചേല്‍പിക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളും കറുത്ത ശീല കൊണ്ട് ശരീരം മൂടിനടക്കുന്നതുമാണ് നാടിന്‍െറ ശാപമെന്നുമായിരുന്നു എം.പിയുടെ പ്രസംഗം. ഇതുസംബന്ധിച്ച ‘മാധ്യമം’ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് എം.പി ഖേദപ്രകടനവുമായി രംഗത്തത്തെിയത്.
കാന്തപുരത്തിന്‍െറ പ്രസംഗത്തെക്കുറിച്ച് സി.എന്‍. ജയദേവന്‍ എം.പിയുടെ പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്നും വി സുന്നി മാനേജ്മെന്‍റ് അസോസിയേഷന്‍ മൈനോറിറ്റി സെല്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.