കോഴിക്കോട്: അറബിക്കടലിന്‍െറ തീരത്തെ ലഹരിപിടിപ്പിച്ച സായാഹ്നത്തിലേക്ക് കരിയിലകിക്കിന്‍െറ ഇതിഹാസം അവതരിച്ചു. ലോകഫുട്ബാളിനെ ത്രസിപ്പിച്ച റൊണാള്‍ഡീന്യോ ആഡംബരങ്ങളുടെ കെട്ടുപാടുകളില്ലാതെ കടന്നുവന്നപ്പോള്‍ കോഴിക്കോടന്‍ കടലോരം ചെറു മറാക്കാന സ്റ്റേഡിയമായിമാറി.
കോഴിക്കോടിന്‍െറ സ്വന്തം ‘നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്’ റൊണാള്‍ഡീന്യോ കാല്‍പന്ത് ലോകത്തിന് സമര്‍പ്പിച്ചു. നാഗ്ജി കുടുംബാംഗങ്ങളില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി ടൂര്‍ണമെന്‍റ് സംഘാടകരായ ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കും, ‘മൊണ്ട്യാല്‍ സ്പോര്‍ട്സ് മാനേജ്മെന്‍റ് പ്രതിനിധികള്‍ക്കും കൈമാറിയാണ് റൊണാള്‍ഡീന്യോ ഫുട്ബാള്‍ വസന്തത്തിന്‍െറ തിരിച്ചുവരവിന് കിക്കോഫ് കുറിച്ചത്.
സൂപ്പര്‍താരത്തെ നേരില്‍ ഒരു നോക്കുകാണാന്‍ ഒഴുകിയ ആരാധകപ്പട ഉച്ചക്കുമുമ്പേ ഉദ്ഘാടന വേദിയായ കടപ്പുറത്ത് ഇടംപിടിച്ചിരുന്നു. ബ്രസീല്‍ പതാകയും മഞ്ഞക്കുപ്പായവുമായത്തെിയ പതിനായിരങ്ങളുടെ നടുവിലേക്ക് ഫ്ളഡ്ലിറ്റ് വെളിച്ചത്തിലൂടെ 7.15ഓടെയാണ് റൊണാള്‍ഡീന്യോ എത്തിയത്.
ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങിനു പിന്നാലെ മൈക്കെടുത്ത റൊണാള്‍ഡീന്യോ നോക്കത്തൊ ദൂരം പരന്നുകിടന്ന ആരാധകരോടായി മുറി ഇംഗ്ളീഷിലും പോര്‍ചുഗീസിലുമായി നന്ദി പറഞ്ഞ് സന്തോഷം പങ്കിട്ടു. ഒപ്പം, കടലോരത്തെ പതിനായിരങ്ങളുടെ പശ്ചാത്തലത്തില്‍ ‘കോഴിക്കോടന്‍ സെല്‍ഫി’ പകര്‍ത്തി കേരളത്തിനും ഇന്ത്യക്കും മികച്ചൊരു ഫുട്ബാള്‍ ഭാവി നേര്‍ന്ന് മുന്‍ ലോകഫുട്ബാളര്‍ വേദിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.