സമ്പൂര്‍ണ ഇറക്കുമതി നിരോധം വരെ നിരാഹാരം തുടരും –മാണി

കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് സമ്പൂര്‍ണ പരിഹാരമാകുന്നതുവരെ ജോസ് കെ. മാണി  നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി. നിശ്ചിത കാലയളവിലെ റബര്‍ ഇറക്കുമതി നിരോധമല്ല, സമ്പൂര്‍ണമായ നിരോധമാണ് ആവശ്യം.  റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടി   കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി തീരുമാനമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങളും ജോസ് കെ. മാണി എം.പിയുടെ നിരാഹാര സമരവും കേന്ദ്ര വാണിജ്യമന്ത്രി സീതാരാമനുമായി ഫോണില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം കേന്ദ്രം കൈക്കൊണ്ട തീരുമാനങ്ങള്‍  കേന്ദ്രമന്ത്രി വിശദീകരിച്ചു. എന്നാല്‍, സമ്പൂര്‍ണ പരിഹാരമാണ് ആവശ്യമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഇറക്കുമതി പൂര്‍ണമായി നിരോധിക്കണം. കര്‍ഷകരുടെ രക്ഷക്കായി 500 കോടി കേന്ദ്രവിഹിതം നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.   സംസ്ഥാന സര്‍ക്കാര്‍ 300 കോടി കൂടി അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍ പ്രശ്നത്തിന് പരിഹാരം കാണുംവരെ കേരള കോണ്‍ഗ്രസ് വിവിധ രൂപങ്ങളിലുള്ള  സമരം തുടരും. നിരാഹാരമിരിക്കുന്ന ജോസ് കെ. മാണിയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.