ടി.പി വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി

കണ്ണൂർ: ടി.പി വധ ഗൂഢാലോചന കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ ടി.പിയുടെ ഭാര്യ കെ.കെ രമക്ക് എല്ലാ സഹായവും ചെയ്യും. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധവും സി.ബി.ഐ അന്വേഷിക്കണം. കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനെ പ്രതി ചേർക്കാൻ ബി.ജെ.പി സ്വാധീനം ചെലുത്തിയിട്ടില്ല. ഇത്തരത്തിലുള്ള സി.പി.എമ്മിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.