തിരുവനന്തപുരം: സംസ്ഥാനത്ത് 68 കേന്ദ്രങ്ങളില്‍ക്കൂടി ബി.എസ്.എന്‍.എല്‍ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലാണ് ആദ്യ ഹോട്ട്സ്പോട്ട് ഒരുങ്ങുന്നത്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ എല്‍. അനന്തരാമന്‍ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ 19 കേന്ദ്രങ്ങളിലാണ് ഈ സംവിധാനമുള്ളത്. തലസ്ഥാന നഗരത്തില്‍ മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍കൂടി വൈഫൈ ഏര്‍പ്പെടുത്താന്‍ ആലോചനയുണ്ട്. ആദ്യ പതിനഞ്ച് മിനിറ്റ് സൗജന്യവും തുടര്‍ന്നുള്ള മിനിറ്റുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതുമായ രീതിയിലാണ് ഹോട്ട്സ്പോട്ട് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ക്രമീകരിക്കുക. ഇതിനായി പ്രീപെയ്ഡ് റീചാര്‍ജ് കൂപ്പണുകളും പുറത്തിറക്കും. 20 ദിവസം മുതല്‍ 365 ദിവസംവരെ കാലാവധിയുള്ളവയാകും ഇവ.
വിഡിയോകോള്‍ ഉള്‍പ്പെടെ അതിവേഗ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായി ബി.എസ്.എന്‍.എല്ലിന്‍െറ മൂന്ന് ലക്ഷം ലൈനുകള്‍ എന്‍.ജി.എന്നിലേക്ക് (നെക്സ്റ്റ് ജനറേഷന്‍ നെറ്റ്വര്‍ക്) മാറും. കഴിഞ്ഞ ജൂലൈയോടെ 78768 ലൈനുകള്‍ എന്‍.ജി.എന്നിലേക്ക് മാറി. വിഡിയോ കോളിങ്ങിന് പുറമെ ലാന്‍ഡ് ലൈനില്‍നിന്ന് മൊബൈലിലേക്കും തിരിച്ചും കോളുകള്‍ കൈമാറാനുള്ള സംവിധാനം, ലാന്‍ഡ്ലൈന്‍-മൊബൈല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സി.യു.ജി (ക്ളോസ്സ് യൂസര്‍ ഗ്രൂപ്സ്), കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താവുന്ന മള്‍ട്ടിമീഡിയ വിഡിയോ കോണ്‍ഫറന്‍സിങ് തുടങ്ങിയവയാണ് പുതിയ സംവിധാനത്തിന്‍െറ നേട്ടങ്ങള്‍. 2ജി, 3ജി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ 546 2ജി ടവറുകളും 739 3ജി ടവറുകളും സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.