തിരുവനന്തപുരം: കൗമാരകേരളത്തിന്‍െറ സര്‍ഗോത്സവത്തിന് തിരിതെളിയാന്‍ ഇനി മൂന്നുനാള്‍. 56ാമത് കേരള സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ തലസ്ഥാനം അവസാനവട്ട ഒരുക്കത്തിലാണ്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വേദികളുടെ നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലേക്കത്തെി.പുത്തരിക്കണ്ടത്തെ പ്രധാനവേദിയുടെയും തൈക്കാട് പൊലീസ് ട്രെയ്നിങ് കോളജ് ഗ്രൗണ്ടിലെ ഊട്ടുപുരയുടെയും നിര്‍മാണം ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. കലോത്സവത്തിന്‍െറ സുഗമമായ നടത്തിപ്പിനായി രൂപവത്കരിച്ച കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും സജീവമാണ്. ജനുവരി 19 മുതല്‍ 25 വരെയാണ് കലാമാമാങ്കം തിരുവനന്തപുരത്തിന്‍െറ പകലിരവുകളെ ധന്യമാക്കുക. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികള്‍ തലസ്ഥാനത്ത് എത്തിത്തുടങ്ങും. ഇവരെ സ്വീകരിക്കാനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കാനും നടപടികളായിട്ടുണ്ട്. റെയില്‍വേയും കെ.എസ്.ആര്‍.ടി.സിയും പ്രത്യേകം യാത്രാസൗകര്യമൊരുക്കും. മത്സരാര്‍ഥികള്‍ക്കും ഒപ്പംവരുന്നവര്‍ക്കും ബുദ്ധിമുട്ടില്ലാതെ വേദികളിലേക്കും താമസസ്ഥലങ്ങളിലേക്കും എത്താന്‍ നഗരത്തിന്‍െറ 75 കേന്ദ്രങ്ങളില്‍ റൂട്ട്മാപ്പ് സ്ഥാപിക്കും. ട്രാഫിക് പൊലീസിന്‍െറ നേതൃത്വത്തില്‍ പ്രത്യേക യോഗവും ബോധവത്കരണ ക്ളാസും ഇന്ന് നടക്കും. യാത്രാ സൗകര്യമൊരുക്കാന്‍ രൂപവത്കരിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി യോഗവും ഇന്ന് ചേരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.