അവശതകള്‍ മറന്ന് ഗുലാം അലിയെ സ്വീകരിക്കും –ഒ.എന്‍.വി

തിരുവനന്തപുരം: അവശതകള്‍ മറന്ന് താനും ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്വീകരിക്കാന്‍ കഴിയുന്നിടത്തെല്ലാം എത്തുമെന്ന് ഒ.എന്‍.വി. കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നൊബേല്‍ സമ്മാന ജേതാവായ അറബി കവി അഡോണിസ് കേരളത്തിലത്തെിയപ്പോള്‍ ഇന്ത്യക്കുവേണ്ടി ഒരു ചായ പോലും കൊടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹം ആരാണെന്നുപോലും പലര്‍ക്കും മനസ്സിലായില്ല. ഗുലാം അലിക്ക് അങ്ങനെ ഒരു അവസ്ഥ വരരുത്. ഇന്ത്യയുടെ പഴയകാലത്തെ ത്യാഗവും ഇന്നത്തെ യാഥാര്‍ഥ്യവും മനസ്സിലാക്കുന്നതിന് ഗുലാം അലിയുടെ വരവ് സഹായകമാകുമെന്നും സ്വരലയയുടെ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
 ഇന്ത്യയില്‍ പണ്ടുമുതലേയുള്ളത് സഹിഷ്ണുതയാണ്. ആരെങ്കിലും അതിന് മുറിവേല്‍പിച്ചാല്‍ രാജ്യവും ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളും അത് സഹിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.