ജയില്‍ സൂപ്രണ്ടിനെതിരായ വ്യാജപരാതി: വനിതാ ജീവനക്കാരിയെ സ്ഥലം മാറ്റിയത് അവര്‍ ആവശ്യപ്പെട്ടിടത്തേക്ക്

കോഴിക്കോട്: ജില്ലാ ജയില്‍ സൂപ്രണ്ടിനെതിരായി വ്യാജപരാതി നല്‍കിയ വനിതാ ജീവനക്കാരിയെ സ്ഥലംമാറ്റിയത് അവര്‍ ആവശ്യപ്പെട്ടിടത്തേക്ക്. സൂപ്രണ്ടിനെതിരേ മാനസികപീഡനം ആരോപിച്ച് ജയിലിലെ വനിതാ അസി. സൂപ്രണ്ട് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിനുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ശാരീരിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിക്കുന്നുവെന്നുമായിരുന്നു പരാതിയിലെ ആരോപണം.

ജയിലിലെ വനിതാ ജീവനക്കാരുടെ പരാതി പരിശോധിക്കാനുള്ള ആന്‍റി ഹരാസ്മെന്‍റ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജയില്‍ ഡി.ജി.പി പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവാണ് ഉദ്യോഗസ്ഥക്ക് അനുഗ്രഹമായത്. കോഴിക്കോട് ജയിലില്‍ 12 വര്‍ഷമായി ജോലി ചെയ്യുന്ന വനിതാ അസി. സൂപ്രണ്ട് മഞ്ചേരിയിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. വ്യാജപരാതിയുടെ പേരില്‍ നടപടിയെന്ന വ്യാജേന ആവശ്യം അംഗീകരിക്കുകയാണുണ്ടായതെന്നാണ് ജയില്‍ ജീവനക്കാരുടെ അടക്കംപറച്ചില്‍. സൂപ്രണ്ടിനെതിരെയുള്ള പരാതി വ്യാജമാണെന്ന വിവിധ അന്വേഷണ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡി.ജി.പി ഇവരെ മഞ്ചേരി വനിതാ സബ് ജയിലിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കുകയായിരുന്നു. പരാതിയില്‍ കഴമ്പില്ളെന്ന കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ട് ശകുന്തളയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. പരാതിയില്‍ കഴമ്പില്ളെന്ന് ഉത്തരമേഖല ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമികാന്വേഷണത്തിലും കണ്ടത്തെിയിരുന്നു.

ജയില്‍ചട്ടങ്ങള്‍ ലംഘിച്ചതിന് വനിതാ അസി. സൂപ്രണ്ടിനെതിരെ നടപടി സ്വീകരിക്കാനിരിക്കെയാണ് ഇവര്‍ ആരോപണവുമായി രംഗത്തത്തെിയത് എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ദിവസവേതനക്കാരിയായ വനിതാ ജീവനക്കാരിക്കെതിരെ തടവുകാര്‍ നല്‍കിയ മാസ് പെറ്റീഷന്‍ തയാറാക്കിയത് വനിതാ അസി. സൂപ്രണ്ട് ആണെന്നും ഇത് ചട്ടവിരുദ്ധമാണെന്നും കണ്ടത്തെി ജയില്‍ സൂപ്രണ്ട് അന്വേഷണം നടത്തിയിരുന്നു. പെറ്റിഷനില്‍ ഒപ്പിട്ട ഒമ്പതുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ വ്യാജ ഒപ്പാണ് പരാതിയിലുള്ളതെന്നും മൊഴി നല്‍കിയിരുന്നു. പരാതി വായിച്ചു കേള്‍ക്കാതെയാണ് ഒപ്പിട്ടതെന്നാണ് മറ്റുചിലര്‍ മൊഴിനല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.