ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കായി കൗണ്‍സില്‍ രൂപവത്കരിക്കാന്‍ ശിപാര്‍ശ ചെയ്യും –മന്ത്രി അലി

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കായി കൗണ്‍സില്‍ രൂപവത്കരിക്കാന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. പെരിന്തല്‍മണ്ണയില്‍ കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരെ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ്’ പോലുള്ള സംവിധാനം ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്‍റ് എസ്. വിജയന്‍ ആചാരി അധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലിം, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സിലെ അസോ. പ്രഫ. ഡോ. എന്‍. രാമലിംഗം, എസ്. വേണുഗോപാല്‍, എന്‍. പ്രകാശ്, എം.എന്‍. അഖിലേശന്‍, കെ. മണിരഥന്‍, ആര്‍. അനന്തകൃഷ്ണന്‍, പി.എസ്. ജോസഫ്, ജനറല്‍ സെക്രട്ടറി എം. ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. ജന. കണ്‍വീനര്‍ യു.കെ. ദാവൂദ് സ്വാഗതവും എന്‍. നാരായണന്‍കുട്ടി നന്ദിയും പറഞ്ഞു. സംസ്ഥാന ടാക്സ് മോണിറ്ററിങ് സെല്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ട  പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് എബ്രഹാം ലൂക്കോസിനെ ആദരിച്ചു.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിശ്വനാഥന്‍െറ കുടുംബത്തിന് മൂന്ന് ലക്ഷം കൈമാറി. മുന്‍ സംസ്ഥാന പ്രസിഡന്‍റ് എസ്. വേണുഗോപാല്‍, പി.അബൂബക്കര്‍, ആര്‍. രാമകൃഷണന്‍ പോറ്റി എന്നിവര്‍ ക്ളാസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.