മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ല -ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കില്ല. അങ്ങനെയൊരു പാരമ്പര്യം കോണ്‍ഗ്രസിനില്ല. നേതാക്കാള്‍ കൂട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. ജയസാധ്യതയും ജനസമ്മതിയുമാവും മാനദണ്ഡമെന്നും ചെന്നിത്തല പറഞ്ഞു.

കുറ്റാരോപിതരും കളങ്കിതരും മാറി നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.പി വിശ്വനാഥൻ അഭിപ്രായപ്പെട്ടു. കെ.പി.സി.സിയുടെയും ഹൈകമാൻഡിന്‍റെയും നിലപാടിനോട് താൻ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.