പി. ജയരാജന്‍െറ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തലശ്ശേരി: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കതിരൂര്‍ മനോജ് വധക്കേസ് പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്‍െറ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍. ജയരാജന്‍െറ ആരോഗ്യ നിലയിലെ പുരോഗതി അറിയിക്കാന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഇതത്തേുടര്‍ന്നാണ് ഏഴ് ഡോക്ടര്‍മാര്‍ പരിശോധിച്ച വിശദ റിപ്പോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ലാ ജഡ്ജി വി.ജി. അനില്‍ കുമാര്‍ മുമ്പാകെ തിങ്കളാഴ്ച സമര്‍പ്പിച്ചത്. അടുത്ത ദിവസം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. ആരോഗ്യപരമായി ജയരാജന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ളെന്നും റിപ്പോര്‍ട്ടിലുള്ളതായി സൂചനയുണ്ട്.
അതേസമയം, പി. ജയരാജന്‍െറ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച അപേക്ഷ ഇന്ന് പരിഗണിക്കും. നേരത്തെ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി വിക്രമനുള്‍പ്പെടെ 15 പേരുടെ ജാമ്യാപേക്ഷയും ചൊവ്വാഴ്ച പരിഗണിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.