തിരുവനന്തപുരം: പ്രതിപക്ഷ ബഹളവും നിസഹകരണവും തുടരുന്ന സാഹചര്യത്തിൽ നിയമസഭാ സമ്മേളനം രണ്ട് ദിവസത്തേക്ക് വെട്ടിച്ചുരുക്കി. വരുന്ന വെള്ളി, തിങ്കൾ ദിവസങ്ങളിലെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രമേയത്തിന് സഭ അംഗീകാരം നൽകി.
ബജറ്റിൻമേലുള്ള ചർച്ച വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് ദിവസത്തെ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള സർക്കാർ തീരുമാനം. രണ്ട് പ്രവൃത്തി, രണ്ട് അവധി ദിനങ്ങൾ കഴിഞ്ഞ് ഫെബ്രുവരി 24ന് നിയമസഭാ വീണ്ടും സമ്മേളിക്കും.
ബജറ്റ് ചർച്ചയിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ബഹളംവെക്കാൻ മാത്രമാണ് പ്രതിപക്ഷത്തിന് അറിയുകയെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.