ഇനി ആര് ഭരിക്കണമെന്ന് വ്യാപാരികള്‍ തീരുമാനിക്കും –ടി. നസിറുദ്ദീന്‍


 

തൃശൂര്‍: സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വ്യാപാരികളുടെ പ്രതിഷേധ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. സമസ്ത മേഖലയിലും വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും, രണ്ട് മാസം കൊണ്ട് സര്‍ക്കാറിനെ പാഠം പഠിപ്പിച്ച്, അടുത്തത് ആര് ഭരിക്കുമെന്ന് വ്യാപാരികള്‍ തീരുമാനിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. പതിനായിരങ്ങള്‍ അണിനിരന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരികള്‍ അകമഴിഞ്ഞ് സഹായിച്ചതിനത്തെുടര്‍ന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍, സര്‍വമേഖലയിലും വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മുതിര്‍ന്ന വ്യാപാരികള്‍ക്ക് പെന്‍ഷന്‍പോലും നല്‍കുന്നില്ല. വ്യാപാരികളുമായി ഉണ്ടാക്കിയ കരാര്‍ സര്‍ക്കാര്‍ ലംഘിച്ചു. വ്യാപാരികള്‍ക്കെതിരായ സമീപനം തുടര്‍ന്നാല്‍ വില്‍പന നികുതി കൊടുക്കേണ്ടെന്ന് തീരുമാനിക്കും -നസിറുദ്ദീന്‍ പറഞ്ഞു.
ഏകോപന സമിതി ഇനി ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടത് എന്ന തീരുമാനമെടുക്കാനുള്ള യോഗമാണിത്. തെരഞ്ഞെടുപ്പോടെ വ്യാപാരികളുടെ ശബ്ദം നിയമസഭയില്‍ മുഴങ്ങും. ത്സ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബ് വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി സമരപ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന നേതാക്കളായ പി.എ. എം. ഇബ്രാഹിം, മാരിയില്‍ കൃഷ്ണന്‍ നായര്‍, പെരിങ്ങമല രാമചന്ദ്രന്‍, പി. കുഞ്ഞാവു ഹാജി, കെ. അഹമ്മദ് ഷെരീഫ്, കെ.കെ. വാസുദേവന്‍, ദേവരാജന്‍, ജി. വസന്തകുമാര്‍, രാജു അപ്സര, എ.എം.എ. ഖാദര്‍, കെ. സേതുമാധവന്‍, ടി.ഡി. ജോസഫ്, കെ.വി. അബ്ദുല്‍ ഹമീദ്, എന്‍.ആര്‍. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.