മഹല്ലുകള്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ വേണം –ബഷീറലി തങ്ങള്‍

ആലപ്പുഴ: മത-സാമൂഹിക-വിദ്യാഭ്യാസ വളര്‍ച്ചക്ക് മഹല്ല് ശാക്തീകരണം അനിവാര്യമാണെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് മഹല്ലുകളെ സുഭദ്രമാക്കാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കണം. സമസ്ത വാര്‍ഷിക സമ്മേളനത്തിന്‍െറ ഭാഗമായി ‘നമ്മുടെ മഹല്ല്’ സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. മന്ത്രി ഡോ. എം.കെ. മുനീര്‍ വിശിഷ്ടാതിഥിയായിരുന്നു. ‘നമ്മുടെ മഹല്ലുകള്‍ നമ്മുടെ ആചാരങ്ങള്‍’ എന്ന വിഷയം ജിഫ്രി മുത്തുക്കോയ തങ്ങളും ‘മദ്ഹബുകള്‍’ എം.ടി. അബ്ദുല്ല മുസ്്ലിയാരും ‘മഹല്ല് ശാക്തീകരണം’ യു. ശാഫി ഹാജി ചെമ്മാടും ‘തസ്കിയത്തിന്‍െറ മാര്‍ഗം’ സലാം ബാഖവി ദുബൈയും അവതരിപ്പിച്ചു. വിദേശ പ്രതിനിധികളായ ശൈഖ് ഖിത്വാബ് ഖലീഫ, ശൈഖ് അബ്ദുനൂര്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. കെ.ഇ മുഹമ്മദ് മുസ്്ലിയാര്‍, കുമരംപുത്തൂര്‍ മുഹത്തൂര്‍ മുഹമ്മദ് മുസ്്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്്ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ഹാജി കെ. മമ്മദ് ഫൈസി, എം.എം. മുഹ്യിദ്ദീന്‍ കുട്ടി മുസ്്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.