ബൈക്ക്​ തടിലോറിയിൽ ഇടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു

അടൂര്‍: തടി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നു യുവാക്കള്‍ തല്‍ക്ഷണം മരിച്ചു. നൂറനാട് തണ്ടാനുവിള തട്ടേത്ത് തെക്കേക്കര സോമരാജെൻ മകന്‍ ദിനേശ് (25), തണ്ടാനുവിള അരുണ്‍ ഭവനില്‍ അജിയുടെ മകന്‍ എ.ഡി അരുണ്‍ (20), കഞ്ചിക്കോട് തെറ്റുവിള ശിവരാമെൻറ മകന്‍ ശ്യാം രാം (19) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 8.15 ന്  കായംകുളം-പത്തനാപുരം സംസ്ഥാനപാതയില്‍ തെങ്ങുംതാര അമ്പാടി ജങ്ഷനിലാണ് അപകടം. അടൂര്‍ ഭാഗത്തു നിന്ന് പെരുമ്പാവൂരിലേക്ക് റബര്‍തടി കയറ്റിപ്പോയ ലോറിയും പഴകുളം ഭാഗത്തു നിന്ന് അടൂരിലേക്കു പോയ ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

 മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍. അടൂര്‍ സി.ഐ എം.ജി സാബു, എസ്.ഐ കെ.എസ് ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.